കോട്ടയം: എൽ.ഐ.സി ഏജൻ്റന്മാരോടുള്ള അവഗണന അവസാനിപ്പിക്കുക, ഓൺലൈൻ രംഗത്തെ ചൂഷണങ്ങളും അപാകതകളും പരിഹരിക്കുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ഓൾ ഇന്ത്യാ എൽ.ഐ.സി.ഏജൻ്റ്സ് ഫെഡറേഷൻ കോട്ടയം ബ്രാഞ്ച് ആഫീസിന് മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.പ്രസിഡൻ്റ് പുന്നൂസ് പി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.വെൽഫയർ ബോർഡ് ചെയർമാൻ കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡായി .ഏബ്രഹാം, വി.സി ജോർജ് കുട്ടി, റജിമോൻ ജേക്കബ്, സി എൻ സുരേന്ദ്രൻ നായർ, മേരി ഫിലിപ്പ്, സുനിതാ മോൾ എം എസ് എന്നിവർ സംസാരിച്ചു.
Advertisements