തിരുവനന്തപുരം : റേഷൻകടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ. ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട്, ഗവ.റസ്റ്റ് ഹൗസ് ഹാളില്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര് അനിലാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ പങ്കെടുക്കും. സുജലം പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാവര്ക്കും ഗുണ നിലവാരമുള്ള ഒരു ലിറ്റര്‍ കുപ്പി കുടിവെള്ളം 10 രൂപയ്ക്ക് റേഷൻകടകളിലൂടെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Advertisements