പത്തനംതിട്ട കോന്നി കല്ലേലി കാവില്‍ 999 മലക്കൊടി എഴുന്നള്ളിച്ചു; പാണ്ടി ദേശത്തിനും മലയാളക്കരയ്ക്കുമുള്ള ദോഷങ്ങളെ ഒഴിപ്പിച്ച് മലക്കൊടി കളത്തില്‍ നിറഞ്ഞു നിന്നാടി

പത്തനംതിട്ട (കോന്നി) :പൊന്നായിരതൊന്നു കതിരിനെ വണങ്ങി മല വിളിച്ചു ചൊല്ലി താംബൂലം സമര്‍പ്പിച്ചതോടെ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ( മൂല സ്ഥാനം ) 999 മലക്കൊടി എഴുന്നള്ളിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങള്‍ ഒരു വെറ്റില താലത്തില്‍ നിലനിര്‍ത്തി പാരമ്പര്യ രീതിയില്‍ ഊട്ടും പൂജയും അര്‍പ്പിച്ചു. 999 മല വില്ലന്മാര്‍ക്കും പ്രകൃതിയ്ക്കും മാനവകുലത്തിനും ഒന്ന് പോലെ നോക്കി നോട്ടമുറപ്പിച്ചു കൊണ്ട് പാണ്ടി ദേശത്തിനും മലയാളക്കരയ്ക്കും ഉള്ള ദോഷങ്ങളെ ഒഴിപ്പിച്ചു കൊണ്ട് മലക്കൊടി കളത്തില്‍ നിറഞ്ഞു നിന്നാടി .

Advertisements

കാവുകള്‍ക്കും കളരികള്‍ക്കും മലകള്‍ക്കും മല നടകള്‍ക്കും മൂല സ്ഥാനം കല്‍പ്പിച്ചുള്ള കല്ലേലി കാവില്‍ എല്ലാ മലകള്‍ക്കും വേണ്ടി മലക്കൊടി നിര്‍മ്മിച്ച് സമര്‍പ്പിച്ചു . മലക്കൊടിയ്ക്ക് നിത്യവും ഊട്ടും പൂജകളും നല്‍കി ദേശം ഉണര്‍ത്തി. കാവ് മുഖ്യ ഊരാളി ഭാസ്‌കരന്‍ ,വിനീത് ഊരാളി എന്നിവര്‍ പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു . കാവ് പ്രസിഡണ്ട്അഡ്വ സി വി ശാന്ത കുമാര്‍ നേതൃത്വം നല്‍കി

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.