റാന്നി : എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തി. റാന്നി ഉതിമൂട് ഡിപ്പോപടി തോപ്പിൽ മുരുപ്പേൽ പരേതനായ ജോൺസന്റെ മകൾ ആഷ്മി ജോൺസൺ(12) ആണ് മരിച്ചത്. താമസിക്കുന്ന വാടക വീട്ടിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ് ഷൈലജയ്ക്കും സഹോദരനും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് കുട്ടി വാടക വീട്ടിൽ കഴിയുന്നത്. പിതാവ് ഒരു വർഷം മുൻപ് തടി ദേഹത്ത് വീണ് മരിച്ചിരുന്നു.
പാചക വാതകത്തിനുള്ള ബുക്ക് മകളെ ഏൽപ്പിച്ച് അമ്മ ഷൈലജ പുറത്തു പോയതിനു ശേഷമാണ് സംഭവം. അതിനിടെ അവർ വീട്ടിലേക്ക് ഫോൺ ചെയ്തു. ഗ്യാസ് സിലിണ്ടറുമായി ഏജൻസിയിൽ നിന്ന് ആളു വരുമെന്ന് പറയാനാണ് വിളിച്ചത്. കുട്ടിയുടെ സഹോദരനാണ് ഫോൺ എടുത്തത്. ഫോൺ കുട്ടിക്കു കൊടുക്കാൻ പോയപ്പോൾ മുറി അടച്ച നിലയിലാണ് കണ്ടത്. ജനലിലൂടെ നോക്കിയപ്പോൾ ആഷ്മി ജനലിൽ തൂങ്ങി കിടക്കുന്നത് കാണുകയായിരുന്നു. പിന്നാലെ ഷൈലജ സ്വന്തം സഹോദരനേയും കൂട്ടി വീട്ടിലെത്തി ആഷ്മിയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റാന്നി പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കുമ്പളാംപൊയ്ക സ്കൂളിലെ വിദ്യാർത്ഥിനിയാണ് ആഷ്മി.