മുംബൈ: ഭക്ഷണം ഓർഡർ ചെയ്ത് അത് കഴിക്കാൻ തുടങ്ങുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വസ്തു ലഭിച്ച അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മുംബൈയിൽ നിന്നുള്ള ഫോട്ടോഗ്രാഫറായ ഉജ്ജ്വൽ പുരി. സ്വിഗി വഴിയാണ് പ്രശസ്തമായ ലിയോപോൾഡ് കഫേയിൽ നിന്നും ഉജ്ജ്വൽ ഭക്ഷണം ഓർഡർ ചെയ്തത്. കൊളാബയിലെ കഫേയിൽ നിന്നാണ് അദ്ദേഹം ഭക്ഷണം ഓർഡർ ചെയ്തത്. ഒയ്സ്റ്റർ സോസിലെ ചിക്കനിൽ നിന്നും ഉജ്ജ്വലിന് കിട്ടിയത് ഒരു ഗുളികയാണ്. ഭക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോയും ഉജ്ജ്വൽ എക്സിൽ ഷെയർ ചെയ്തിട്ടുണ്ട്.
“എന്റെ മുംബൈ ക്രിസ്മസ് സർപ്രൈസ്. ലിയോപോൾഡ് കൊളാബയിൽ നിന്ന് സ്വിഗ്ഗി വഴി ഓർഡർ ചെയ്ത ഭക്ഷണം. ഭക്ഷണത്തിൽ നിന്നും പകുതി വേവിച്ച മരുന്ന് കിട്ടി” എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ഒപ്പം “ലിയോപോൾഡിലെ (ഓയ്സ്റ്റർ സോസിലെ ചിക്കൻ) എന്റെ ഭക്ഷണത്തിൽ ഇത് കണ്ടെത്തി” എന്ന് ഉജ്ജ്വൽ പങ്കുവച്ച വീഡിയോയ്ക്കൊപ്പവും കുറിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ തരത്തിൽ ശ്രദ്ധിക്കപ്പെട്ടു. സ്വിഗ്ഗിയും ഇതിനോട് പ്രതികരിച്ചു. “നിങ്ങളുടെ ഡിഎം കിട്ടിയിട്ടുണ്ട്. അവിടെ കാണാം” എന്നാണ് സ്വിഗ്ഗി പ്രതികരിച്ചത്. മറ്റൊരു മറുപടിയിൽ സ്വിഗ്ഗി പ്രതിനിധി കുറിച്ചിരിക്കുന്നത്, “ഞങ്ങൾ റെസ്റ്റോറന്റുകളിൽ നിന്നും മികച്ചത് പ്രതീക്ഷിക്കുന്നു. ഉജ്ജ്വൽ ഞങ്ങൾക്കൊരു നിമിഷം തരൂ. ഞങ്ങളിത് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്” എന്നാണ്.