കുടുങ്ങിക്കിടക്കുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തര സൗകര്യം ഒരുക്കണം; അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ തിരക്കിനാല്‍ തീര്‍ത്ഥാടകള്‍ വലയവേ അടിയന്തര ഇടപെടലുമായി ഹൈക്കോടതി. അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി പൊലീസീന് കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്കി. കുടുങ്ങിക്കിടക്കുന്ന ശബരിമല ഭക്തര്‍ക്ക് അടിയന്തര സൗകര്യങ്ങളൊരുക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചു.

Advertisements

കോട്ടയം, പാല, പൊൻകുന്നം, വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞുവെച്ചിരിക്കുന്നതിലാണ് ഹൈക്കോടതി ഇടപെട്ടത്. ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഭക്തര്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ സൗകര്യം നല്‍കണമെന്നും ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ഹൈക്കോടതി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

14 മണിക്കൂറുകളായി ഭക്തര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതിനൊരറുതി വരുത്തണം. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തണം. ബുക്കിങ് ഇല്ലാതെ പലരും എത്തുന്ന സ്ഥിതിവിശേഷമുണ്ട്. അതിനൊരു പരിഹാരം ഉണ്ടാവണം. അവരെ കടത്തി വിടുന്ന കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തില്‍ പരിഹാരം കാണാൻ കഴിയും. എന്താണ് ഇക്കാര്യത്തില്‍ ചെയ്യാൻ കഴിയുകയെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു.

ശബരിമലയില്‍ തിരക്ക് ക്രമാതീതമായി കൂടുകയാണ്. പ്രധാന ഇടത്താവളങ്ങളിലുള്‍പ്പെടെ വാഹനങ്ങള്‍ തടഞ്ഞുകൊണ്ട് തിരക്ക് ക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കോട്ടയം, പാല, പൊൻകുന്നം, വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞുവെച്ചിരിക്കുന്നതിനാല്‍ കാത്തുകെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് ഉള്ളത്.

തിരക്ക് ഏറിയതോടെ വാഹനങ്ങള്‍ പലയിടത്തും പൊലീസ് തടഞ്ഞു. നിലക്കലും ഇടത്താവളങ്ങളിലും തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലാ-പൊൻകുന്നം റൂട്ടില്‍ വഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. എലിക്കുളം മുതല്‍ ഇളങ്ങുളം അമ്ബലം ജങ്ഷൻ വരെ എട്ടു കിലോമീറ്ററോളം ഗതാഗതകുരുക്കാണ്. 12 മണിക്കൂറോളം പിന്നിട്ട ഗതാഗതകുരുക്ക് ഇപ്പോഴും തുടരുകയാണ്. തീര്‍ത്ഥാടകരുടെ ബസുകള്‍ പൊലീസ് വൈക്കത്ത് പിടിച്ചിട്ടു.

വാഹനം തടയുന്നതില്‍ പ്രതിഷേധവുമായി തീര്‍ത്ഥാടകര്‍ രംഗത്തെത്തി. കോട്ടയം വൈക്കത്തും ശബരിമല തീര്‍ത്ഥാടകര്‍ റോഡ് ഉപരോധിക്കുകയാണ്. പ്രതിഷേധിക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ഇന്നലെ ഒരുലക്ഷത്തിലേറെ പേരാണു പതിനെട്ടാം പടി കയറിയത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.