കോഴിക്കോട്: സാഹിത്യ നഗരം എന്ന പദവിക്ക് ശേഷം കോഴിക്കോടിന് വീണ്ടും യുനെസ്കോയുടെ അംഗീകാരം. കരിവണ്ണൂര്‍ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കര്‍ണികാര മണ്ഡപം യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടംനേടി.
ക്ഷേത്രത്തിലെ 400 വര്‍ഷം പഴക്കമുള്ള മണ്ഡപത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ അംഗീകാരം നേടുന്ന കേരളത്തിലെ മൂന്നാമത്തെ ക്ഷേത്രമാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തത്ത്വശാസ്ത്ര പ്രകാരം 16 തൂണുകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് കര്‍ണികാര മണ്ഡപം. രണ്ടര മാസമെടുത്താണ് മണ്ഡപം പുനര്‍നിര്‍മ്മിച്ചത്. ആര്‍ക്കൈവല്‍ ആൻഡ് റിസര്‍ച് പ്രോജക്ട് (ആര്‍പ്പോ) എന്ന സംഘടനയാണ് കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
ദിവസങ്ങള്‍ക്ക് മുൻപ് ഏഷ്യ-പസിഫിക് മേഖലയിലെ മികച്ച സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോ അവാര്‍ഡ് കര്‍ണികാര മണ്ഡപത്തിന് ലഭിച്ചിരുന്നു. ഏഷ്യ-പസിഫിക് മേഖലയിലെ 12 ഇടങ്ങളാണ് പുരസ്കാരത്തിനായി യുനെസ്കോ പരിഗണിച്ചത്. ഇതിന് മുൻപ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലത്തിനും തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് യുനെസ്കോയുടെ അംഗീകാരം ലഭിച്ചത്.