കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 28 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാതാമ്പുഴ , രാജീവ് ഗാന്ധി കോളനി, മലയിഞ്ചി പാറ എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായും മന്നം ഭാഗത്ത് രാവിലെ 9 മുതൽ 5 മണി വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വൈദ്യരുപടി, സെന്റ് മേരി, നാഷണൽ റബ്ബർ, മോമോ, കളമ്പാട്ടുചിറ, സി. കെ. ബേബി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വട്ടച്ചാൽ പടി ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകുനേരം 5:30വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന നടയ്ക്കൽ , സഫാ, മുല്ലൂപ്പാറ, അലിമുക്ക്, കീരിയാത്തോട്ടം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. ചങ്ങനാശ്ശേരി ഇല : സെക്ഷന്റെ പരിധിയിൽ വരുന്ന ടൗൺഹാൾ, ട്രാൻസ്ഫോർമറിൽ 9 മുതൽ 5 മണി വരെയും വണ്ടി പ്പേട്ട , ആറ്റു വാക്കരി, പറാൽ എസ് എൻ ഡി പി, പറാൽ ചർച്ച് പാലക്കളം, കുമരങ്കരി , കൊട്ടാരം, കപ്പുഴക്കരി, പിച്ചി മറ്റം, ശംഭുവൻ തറ എന്നീ ട്രാൻസ് ഫോർമറുകളിൽ 9 മുതൽ 5 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കല്ലുപുരക്കൽ,പെരുമ്പള്ളി . കസ്തൂർബാ .മാണിക്കുന്നം .തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന യൂണിറ്റി ടവർ, പോ ലീസ് ക്വോട്ടേഴ്സ് ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ വർക്ക് ഉള്ളതിനാൽ 9.00 മുതൽ 3 വരെ ഈലക്കയം, മാതാക്കൽ എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിൽ വരുന്ന മണിയമ്പാടം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.