പാലായിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കൊടുമ്പിടി സ്വദേശിയായ യുവാവ് പിടിയിൽ

പാലാ: പാലായിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കൊടുമ്പിടി സ്വദേശിയായ യുവാവ് പിടിയിൽ. 2019 മുതൽ ഇയാൾ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതേ തുടർന്നാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Advertisements

കൊടുമ്പിടി മാക്കുന്നേൽ വീട്ടിൽ സുദീപിനെ(25)യാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2019 മുതൽ യുവതിയെ പ്രതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. തുടർന്നു, പെൺകുട്ടി പാലാ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles