കണ്ണൂർ: കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്കി.
ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെയാണ് പുനപരിശോധന ഹര്‍ജി. നിയമിക്കപ്പെട്ടയാളുടെ യോഗ്യതയില്‍ കോടതിക്ക് സംശയമില്ലായിരുന്നു എന്നും ഹര്‍ജിക്കാര്‍ പോലും ഉന്നയിക്കാത്ത വാദം ചൂണ്ടിക്കാട്ടിയാണ് വിധിയെന്നും പുനപരിശോധന ഹര്‍ജിയില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയമനരീതിയെക്കുറിച്ചും കോടതിക്ക് എതിര്‍പ്പുണ്ടായിരുന്നില്ലെന്നും വിധി രാഷ്ട്രീയ കോലാഹലത്തിന് കാരണമായി എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്റ്റാൻഡിംഗ് കൗണ്‍സല്‍ നിഷേ രാജൻ ഷൊങ്കറാണ് ഹര്‍ജി സമര്‍പ്പിച്ചത്. മികച്ച വിദഗ്ധനാണ് പുറത്ത് പോയ വിസിയെന്നും സര്‍ക്കാര്‍ പറയുന്നു.
ഗോപിനാഥ് രവീന്ദ്രൻ്റെ നേട്ടങ്ങള്‍ ഹര്‍ജിയില്‍ എണ്ണിപ്പറഞ്ഞാണ് സംസ്ഥാനം പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വിധി സംസ്ഥാനത്തോട് മുൻവിധിയോടെയുള്ള വിധിയാണെന്നും കടുത്ത അനീതി സംസ്ഥാനത്തോട് ഇതുവഴി ഉണ്ടായി എന്നുമാണ് സര്‍ക്കാരിന്റെ വാദം.