കോട്ടയം കാരിത്താസിലെ വീട്ടിൽ നിന്നും കാണാതായ അധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് കാരിത്താസ് സ്വദേശിയായ യുവതിയെ

കാരിത്താസിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
സമയം – 12.42

Advertisements

കോട്ടയം: വ്യാഴാഴ്ച ഉച്ചയോടെ വീട്ടിൽ നിന്നും കാണാതായ യുവതിയായ അധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടച്ചിറ മേരി മൗണ്ട് സ്‌കൂളിലെ അധ്യാപികയായ കാരിത്താസ് പാറശേരിയിൽ സുനു ജോയിയെ(35)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് സുനുവിനെ വീട്ടിൽ നിന്നും കാണാതായത്. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് കാരിത്താസിനു സമീപത്തെ റെയിൽവേ ട്രാക്കിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിരമ്പുഴ സ്വദേശിയായ സോനുവിനെ വിവാഹം കഴിച്ച സുനു ഇദ്ദേഹത്തിനൊപ്പം മാന്നാനത്തായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് സുനു കാരിത്താസിലെ തന്റെ വീട്ടിൽ എത്തിയത്. തുടർന്നു മാതാപിതാക്കൾക്കൊപ്പം കഴിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സുനുവിനെ വീട്ടിൽ നിന്നും കാണാതായത്. തുടർന്നു, സുനുവിനെ കാണാനില്ലെന്നു കാട്ടി മാതാവ് പാറയിൽ ആഗ്നസ് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പൊലീസ് സംഘം അന്വേഷണം നടത്തുന്നതിനിടെ, വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ കാരിത്താസിനു സമീപത്തെ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തുടർന്നു, പൊലീസ് സംഘം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സുനുവിന്റെയും സോനുവിന്റെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിൽ സോനുവിന് രണ്ടു കുട്ടികളും ഉണ്ട്. സുനുവിന്റെ മരണകാരണം എന്താണ് എന്ന് ഇനിയും വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം അടക്കം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.