ഒൻപതു മക്കളും കൈയ്യൊഴിഞ്ഞ വയോധികയ്ക്ക് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ അഭയം

അടൂർ : പെറ്റുവളർത്തിയ മക്കൾ ഒൻപതു പേരും നല്ല നിലയിൽ ജീവിക്കുമ്പോൾ പൂട്ടിയിട്ട ഗേറ്റിനുളളിൽ കാടുപിടിച്ച പുരയിടത്തിലെ സുരക്ഷിതമല്ലാത്ത വീട്ടിൽ പരസഹായമില്ലാതെ ദിനചര്യകൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അടൂർ മലമേക്കര ചാങ്കൂർ വീട്ടിൽ നിര്യാതനായ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി (85) കഴിഞ്ഞിരുന്നത്.
നാല് വർഷത്തിലധികമായി ഈ വീട്ടിൽ തനിച്ച് കഴിയുകയായിരുന്നു ഇവർ
ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതിനാൽ എന്തെങ്കിലും ഒരു അത്യാഹിതം സംഭവിച്ചാൽപോലും അയൽക്കാർ അറിയുകയോ, സഹായിക്കുവാനോ കഴിയാത്ത അവസ്ഥയിലായിരുന്നു.

Advertisements
മക്കളിൽ ചിലർ ഗേറ്റിൽ തൂക്കിയിട്ട് പോകുന്ന ഭക്ഷണം കഴിച്ചാണ് ഇവർ ജീവൻ നിലനിർത്തിയിരുന്നത്. മക്കളെ കാണാത്തപ്പോൾ ഗേറ്റിലെത്തി കാത്തുനിൽക്കും. സഹാനുഭൂതി തോന്നിയ നാട്ടുകാരിൽ ചിലർ ഇവർക്ക് ചായയും ഭക്ഷണവും എത്തിക്കുമായിരുന്നു.

ഈ ദുരവസ്ഥ ചോദ്യം ചെയ്ത നാട്ടുകാരുമായി മക്കൾ തർക്കിക്കുകയും, അമ്മയുടെ കാര്യത്തിൽ ഇടപെടരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തതോടെ മലമേക്കര റസിഡന്റ്‌സ് അസോസ്സിയേഷൻ ഇടപെട്ട് ഇവരുടെ ദുരിത കഥ അടൂർ ആർ.ഡി.ഒ, അടൂർ പോലീസ് എന്നിവരെ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ വയോധിക ദുരിതാവസ്ഥയിൽ തനിച്ചു കഴിയുകയാണെന്ന് ബോധ്യപ്പെടുകയും ആർ. ഡി. ഒ യ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തതിനെത്തുടർന്ന് അടൂർ ആർ. ഡി. ഒ തുളസീധരൻപിളള ഇടപെടുകയും, അടൂർ പോലീസിന്റെ സഹായത്തോടെ അമ്മയുടെ സംരക്ഷണം ഏറ്റെടുക്കുവാൻ അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിന് ഉത്തരവ് നൽകുകയും ചെയ്യുകയായിരുന്നു.

ആർ. ഡി. ഒ ഓഫീസ് ഉദ്യോഗസ്ഥൻ സുധീഷ്‌കുമാർ പോലീസ് സബ് ഇൻസ്‌പെക്ടർ അനി തോമസ്, ഡബ്ല്യൂ എസ് സി പി ഒ സ്മിത.എസ്, മലമേക്കര റസിഡന്റ് അസോസ്സിയേഷൻ പ്രസിഡന്റ് ആശ. സി, സെക്രട്ടറി റെജി, ട്രഷറർ ശരത് എന്നിവരുടെ സാന്നിദ്ധ്യത്തിൽ അടൂർ മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷിൽഡ ആന്റണി, സൂപ്രണ്ട് പ്രീത ജോൺ, പ്രവർത്തകരായ വിനോദ്. ആർ, അമൽ രാജ്, ഇന്ദിര, മോനിഷ്‌കുമാർ എന്നിവർ സ്ഥലത്തെത്തിയാണ് ഇവരെ ഏറ്റെടുത്തത്.
ഗേറ്റ് പൂട്ടിയ നിലയിൽ ആയിരുന്നതിനാൽ നാട്ടുകാർ മതിലിന് മുകളിലൂടെ അകത്തെത്തി ട്രോളിയിൽ കിടത്തി ഗേറ്റിന് മുകളിലൂടെ ചുമന്ന് കടത്തിയാണ് ആംബുലൻസിൽ എത്തിച്ചത്. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധനകൾക്ക് ശേഷം വയോധികയെ മഹാത്മയിൽ എത്തിച്ചു. ഇവർക്ക് നിയമ സംരക്ഷണം ഉറപ്പാക്കുമെന്ന് അടൂർ ആർ.ഡി.ഒ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.