അടൂർ : മഹാത്മ ജനസേവനകേന്ദ്രം അഭയകേന്ദ്രത്തിലെ അന്തേവാസികൾ നിർമ്മിക്കുന്ന കറിക്കൂട്ടുകൾ ഗ്രേറ്റ്മ ഫുഡ് പ്രോഡക്ട്‌സ് എന്നപേരിൽ വിപണിയിലെത്തിക്കുന്നതിനായ് അടൂർ കിളിവയലിൽ എം സി റോഡ് സൈഡിൽ ഔട്ട്‌ലെറ്റ് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കർണ്ണാടക ബേഡഗി, ആന്ധാപ്രദേശ് ഗുണ്ടൂർ എന്നിവിടങ്ങളിൽ നിന്നും നേരിട്ട് ലേലമെടുത്ത് എത്തിക്കുന്ന ഉത്പന്നങ്ങൾ കഴുകി വൃത്തിയാക്കി പൊടിച്ച് മായമില്ലാതെ വിപണിയിലെത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ. ‘സമൂഹത്തിന് ഒരു നല്ല ഭക്ഷ്യ സംസ്‌ക്കാരം’ എന്നതാണ് മഹാത്മ ലക്ഷ്യമിടുന്നത്. ‘വിശ്വസിച്ച് കഴിക്കാം’ എന്ന പ്രചരണവാക്യത്തിൽ ഉറപ്പിച്ച് യാതൊരു മായവുമില്ലാതെ ഇവിടെ നിന്നും ഉത്പന്നങ്ങൾ ലഭിക്കും.
കാശ്മീരി മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കറി മസാലകൾ, കറിക്കൂട്ടുകൾ, ബ്രോസ്റ്റഡ് മസാലകൾ, അച്ചാറുകൾ, ചെറു ധാന്യങ്ങൾ, ധാന്യപ്പൊടികൾ, തേയില, കാപ്പി ഉൽപ്പന്നങ്ങൾ, രാജസ്ഥാൻ മിഠായികൾ, ശുദ്ധമായ പാചക എണ്ണകൾ ഉൾപ്പെടെ നൂറോളം ഉൽപ്പന്നങ്ങൾ ഫാക്ടറിവിലയിൽ ഇവിടെ നിന്നും ലഭിക്കും. മൊത്തകച്ചവടക്കാർക്ക് ഓർഡർ അനുസരിച്ച് കടകളിൽ എത്തിച്ച് കൊടുക്കും. വാട്ട്‌സാപ്പിൽ ഓർഡറും ലൊക്കേഷനും നൽകിയാൽ ഹോം ഡെലിവറിയും ലഭ്യമാണ്. ഈ ഉൽപ്പന്നങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം പൂർണ്ണമായും മഹാത്മ ജനസേവനകേന്ദ്രത്തിലെ അന്തേവാസികളുടെ ഉന്നമനത്തിനായി മാത്രം ഉപയോഗിക്കപ്പെടുമെന്ന് ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറത്ത് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗം മറിയാമ്മ തരകൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അനിൽ പൂതക്കുഴി, ഗ്രാമപഞ്ചായത്ത് മെമ്പർ രാജേഷ് അമ്പാടി, ഏറത്ത് സഹകരണസംഘം ബാങ്ക് പ്രസിഡന്റ് ശൈലേന്ദ്രനാഥ്, സി.പി.എം ഏരിയാകമ്മറ്റി അംഗം അഡ്വ. എസ് മനോജ്, അടൂർ പ്രസ്സക്ലബ്ബ് പ്രസിഡന്റ് റ്റി. ഡി സജി, സി.പി.എം എൽ സി സെക്രട്ടറി കെ. മോഹനൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറി സജി മഹർഷിക്കാവ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.