ഇടുക്കി: 13 പശുക്കൾ കൂട്ടത്തോടെ ചത്ത തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടി കർഷകരായ മാത്യുവിന്റെയും ജോർജിന്റെയും വീട്ടിൽ നടൻ ജയറാം എത്തി. കുട്ടികൾക്ക് സാമ്പത്തിക സഹായം കൈമാറി. 5 ലക്ഷം രൂപയാണ് ജയറാം നൽകിയത്. 20 വർഷമായി ഇതുപോലെ പശുക്കളെ വളർത്തുന്ന ഒരാളാണ് ഞാൻ. 10 മിനിറ്റ് കുട്ടികളുടെ അടുത്ത് പോയി ആശ്വസിപ്പിക്കാൻ അർഹനായ ആളാണ് ഞാൻ.
നാളെ എന്റെ സിനിമ പ്രൊമോഷനായി വെച്ചിരുന്നു പൈസയാണ് നൽകുന്നത്. ആ പരിപാടി വേണ്ടെന്ന് വച്ച് കുട്ടികൾക്കായി ഈ പൈസ നൽകുന്നതിൽ സന്തോഷമാണ്. ഞാനും ഒരു കർഷകനാണ് അവരുടെ വിഷമം എനിക്ക് മനസിലാകുമെന്നും ജയറാം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടാതെ മന്ത്രിമാരായ സി ചിഞ്ചുറാണി റോഷി അഗസ്റ്റിൻ എന്നിവരും കുട്ടികളുടെ വീട് സന്ദർശിച്ചു. ഒരാഴ്ചയ്ക്കകം അഞ്ചു പശുക്കളെ സർക്കാർ നൽകുമെന്നും മിൽമയിൽ നിന്ന് 45,000 രൂപ ആയി അനുവദിക്കുമെന്നും മന്ത്രി സി ചിഞ്ചു റാണി അറിയിച്ചു.
17ഉം 15ഉം വയസുകാരായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. സംഭവം കണ്ടു നിന്ന മാത്യുവിന് ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയുംആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുതരാവസ്ഥയിലുള്ള അഞ്ച് പശുക്കൾക്ക് മൃഗസംരക്ഷണവകുപ്പ് അധികൃതർ ചികിത്സ നൽകി. മാത്യുവിനെ ഫോണിൽ വിളിച്ച മന്ത്രി ചിഞ്ചു റാണി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. മികച്ച കുട്ടിക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് മാത്യുവിനും ജോർജിനും ലഭിച്ചിട്ടുണ്ട്. മികച്ച കുട്ടിക്ഷീര കർഷകനുള്ള സംസ്ഥാന അവാർഡ് ജോതാവാണ് മാത്യു.
18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ നടത്തുന്ന ഈ ഫാമാണിത്. നിരവധി പുരസ്കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും കര്‍ഷകര്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.