മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പുതിയ ഭരണസമിതി ചുമതലയേറ്റു. ട്രസ്റ്റിമാരായി പി.എ. ഏബ്രഹാം പഴയിടത്തുവയലില്‍, വര്‍ഗീസ് ഐപ്പ് മുതലുപടിയില്‍, ജിതിന് കുര്യന് ആന്‍ഡ്രൂസ് ചിരവത്തറ, സെക്രട്ടറിയായി ജേക്കബ് വി.ജെ. വാഴത്തറ, കണക്കനായി ബിനോയ് കെ.കെ. കുറ്റിയില്‍ എന്നിവരുമാണ് ചുമതലയേറ്റത്. കത്തീഡ്രൽ വികാരിയിൽനിന്ന് താക്കോല്‍ സ്വീകരിച്ച് എല്ലാവരും ഔദ്യോഗികമായി സ്ഥാനമേറ്റു. സഹവികാരിമാരും വൈദികരും മുൻ ഭാരവാഹികളും വിശ്വാസികളും സന്നിഹിതരായിരുന്നു.
Advertisements