കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി മൂന്ന് ബുധനാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, ശിവാജിനഗർ, കൊറ്റമംഗലം,പങ്ങട ബാങ്ക് പടി, എൻ എസ് എസ് പടി, മഠം പടി, പാറാമറ്റം, മോഹം ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പന്ത്രണ്ടാംകുഴി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും, തൃക്കോതമംഗലം ടെംപിൾ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 2 മണി മുതൽ 5മണി വരെയും വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷന്റെ പരിധിയിൽ വരുന്ന സിമൻറ് കവല, കാവനപ്പാറ, വിഷൻ ഹോണ്ട , മുളങ്കുഴ പോളിടെക്നിക് , ബിന്ദു നഗർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഒന്നാംമൈൽ, ആനയിളപ്പ്, പത്താഴപ്പടി , വട്ടി കൊട്ട,പള്ളിവാതിൽ, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിൽ വരുന്ന വകമുക്ക്, മാർക്കറ്റ്, ഐഡിയ, വെള്ളാപ്പള്ളി, കുട്ടോമ്പുറം എന്നീ ഭാഗങ്ങളിൽ 9മണി മുതൽ 5 മണി വരെ വൈദ്യതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരംമൂട് , ഇല്ലിമൂട് , ചാന്നാനിക്കാട് ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കോട്ടമുറി മ്ലാകുഴി ഭാഗത്ത് ലൈൻ വർക് നടക്കുന്നതിനാൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കോട്ടമുറി, മ്ലാകുഴി ഭാഗത്ത് വൈദ്യുതി മുടങ്ങും.