ആലപ്പുഴ :
പറവൂരിൽ തീരദേശ റെയിൽ പാതയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ വാടയ്ക്കൽ കറുകപറമ്പിൽ വില്ല്യം – ബിയാട്രിസ് ദമ്പതികളുടെ മകൻ ജിനു (20)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ ആണ് യുവാവിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. പുന്നപ്ര പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ച്
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Advertisements