കോട്ടയം : അമേരിക്ക-ഷിക്കാഗോ പ്രവാസികളുടെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഇലക്ട്രിക്ക് വീൽചെയറും, മുചക്ര സ്‌കൂട്ടറും, ലാപ്ടോപ്പും, ശ്രവണസഹായിയും സൗജന്യമായി നൽകുന്നു. സുമനസ്സുകളായ പ്രവാസികളുടെ സഹായത്തോടെ അമേരിക്കൻ പ്രവാസിയായ പീറ്റർ മാത്യു കുളങ്ങരയാണ് പരിപാടി കോ-ഓർഡിനേറ്റ് ചെയ്യുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഏഴ് ഞായറാഴ്ച്ച രാവിലെ 8.45 ന് കോട്ടയം സെന്റ്റ് ജോർജ്ജ് ക്നാനായ ഇടക്കാട്ടുപള്ളി അങ്കണത്തിൽ മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. എം.പിമാരായ തോമസ് ചാഴിക്കാടൻ, ആൻ്റോ ആന്റണി, എം. എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, അഡ്വ. ജോബ് മൈക്കിൾ, മുൻ എം.എൽ.എ മാരായിരുന്ന ശ്രീ. സുരേഷ് കുറുപ്പ്, രാജു ഏബ്രഹാം. ഡോ.സ്റ്റീഫൻ ജോർജ്ജ് എന്നിവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്ന താണ്. ഈ വേദിയിൽ വെച്ച് 50 വീൽചെയറുകളും, 15 ശ്രവണസഹായിയും, 2 മൂചക്രട്ടറും, ഒരു ലാപ്ടോപ്പും അർഹരായ വിദ്യാർത്ഥികൾക്ക് നൽകുന്നതാണ്. തുടർന്നും അർഹതപ്പെട്ട അപേക്ഷകൾ പരിഗണിച്ച് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ 100 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതാണെന്ന് പീറ്റർമാത്യു കുളങ്ങര, കെ ജി അജിത്ത്, പോൾസൺ കുളങ്ങര, ഷാജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.