റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാൻ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഇന്ത്യൻ അതിസമ്പന്നരില്‍ ഒന്നാമനായി. ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടിക പ്രകാരം ഏഷ്യയിലെയും ഏറ്റവും വലിയ അതിസമ്പന്നൻ അദാനിയാണ്. 97.6 ശതകോടി യുഎസ് ഡോളറാണ് അദാനിയുടെ നിലവിലെ ആസ്തി. അതേസമയം, 97.0 ശതകോടി യുഎസ് ഡോളര്‍ സമ്പാദ്യം അംബാനിക്കുണ്ട്.
ഇരുവരുടെയും ആസ്തി തമ്മിലുള്ള അന്തരം വെറും 600 ദശലക്ഷം യുഎസ് ഡോളറാണെങ്കിലും, സ്റ്റോക്കിലെ കുതിച്ചുചാട്ടം കാരണം അദാനി ഗ്രൂപ്പ് കമ്പനികളുടെ സമ്പത്ത് അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ശതകോടീശ്വര പട്ടികയില്‍ 12ാം സ്ഥാനമാണ് അദാനിക്കുള്ളത്. അംബാനി 13ാമതാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ ഇന്ത്യക്കാരനും അദാനിയാണ്. ഒരു ദിവസത്തിനുള്ളില്‍, ഗൗതം അദാനിയുടെ ആസ്തി 7.7 ശതകോടി ഡോളറാണ് വര്‍ദ്ധിച്ചത്. അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള സമ്പത്തില്‍ 13.3 ശതകോടി ഡോളര്‍ വര്‍ദ്ധിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ആസ്തി നേട്ടം കൈവരിച്ചയാളുമായി. ഈ വര്‍ഷം തന്റെ ആസ്തിയില്‍ 10 ശതകോടി ഡോളര്‍ സമ്പാദ്യമുണ്ടാക്കിയ അംബാനി രണ്ടാം സ്ഥാനത്താണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹിൻഡൻബെര്‍ഗ് റിപ്പോര്‍ട്ടിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ അനുകൂല വിധി നേടിയത് അദാനി ഗ്രൂപ്പിന് നേട്ടമായിരിക്കുകയാണ്. റിപ്പോര്‍ട്ടിനെ കുറിച്ച് നിലവില്‍ നടക്കുന്ന സെബി അന്വേഷണത്തിന് പകരം പ്രത്യേക സ്വതന്ത്ര അന്വേഷണ സംഘമോ വിദ്ഗധ സംഘമോ അന്വേഷണം നടത്തണമെന്നായിരുന്നു സുപ്രിംകോടതിയില്‍ ഹർജി നല്കപ്പെട്ടത്. എന്നാല്‍ മാധ്യമങ്ങളോ മൂന്നാം പാര്‍ട്ടിയോ നല്കുന്ന റിപ്പോര്‍ട്ടുകള്‍ നിര്‍ണായക തെളിവല്ലെന്ന് കോടതി വിധിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഹിൻഡൻബെര്‍ഗ് റിപ്പോര്‍ട്ട് വന്നതോടെ അദാനി ഗ്രൂപ്പിന് വൻ നഷ്ടമുണ്ടായിരുന്നു.