അഞ്ച് നോട്ടെണ്ണൽ മെഷീൻ വഴി നോട്ടെണ്ണിത്തീർക്കാൻ എടുത്തത് 36 മണിക്കൂർ; കാൺപൂരിലെ വ്യവസായിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 177.45 കോടി; ക്രമക്കേടും കൊള്ളയും കണ്ടെത്തിയത് വ്യവസായിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ

ലഖ്‌നൗ: അഞ്ചു നോട്ടെണ്ണൽ മിഷീനുകൾ ഉപയോഗിച്ച് 36 മണിക്കൂർ നോട്ടെണ്ണിയിട്ടും കള്ളപ്പണം എണ്ണിത്തീർക്കാനാവാതെ അധികൃതർ. കാൺപൂരിലെ വ്യവസായിയിൽ നിന്നും പിടിച്ചെടുത്ത കള്ളപ്പണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എണ്ണിത്തിട്ടപ്പെടുത്തി.

Advertisements

177.45 കോടി രൂപയാണ് യുപി കാൺപൂരിലെ വ്യവസായി പിയൂഷ് ജെയിനിൽ നിന്നും പിടിച്ചെടുത്തത്. ജെയിൻ ഷെൽ കമ്ബനികൾ വഴി പണം വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ആദായനികുതി വകുപ്പിന്റേയും ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടർ ജനറലിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. പിയൂഷ് ജെയിനിന്റെ വ്യവസായ സ്ഥാപനങ്ങളിലും വീട്ടിലും ഓഫീസ്, ഗോഡൗൺ എന്നിവിടങ്ങളിലായിരുന്നു പരിശോധന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നോട്ടുകെട്ടുകൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് മഞ്ഞ ടേപ്പ് ഉപയോഗിച്ച് ഉറപ്പിച്ച നിലയിലായിരുന്നു. ഇത്തരത്തിൽ 30ൽ അധികം ബണ്ടിലുകളാണ് പിടികൂടിയത്.വലിയ അലമാരകളിലായി അടുക്കി വച്ച നിലയിലാണ് നോട്ടുകെട്ടുകൾ പിടിച്ചെടുത്തത്. ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത നോട്ടുകെട്ടുകൾ എണ്ണുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അഞ്ച് നോട്ടെണ്ണൽ മെഷീനുകൾ ഉപയോഗിച്ച് 36 മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് പിടിച്ചെടുത്ത കള്ളപ്പണം എണ്ണിത്തീർത്തത്. 21 പെട്ടികളിലാക്കി കണ്ടെയ്നറിലാണ് പണം കൊണ്ടുപോയത്.

സുഗന്ധ വ്യാപാരിയായ പിയൂഷ് ജെയിനിന്റേയും പങ്കാളികളുമായി ബന്ധപ്പെട്ട 11 ഇടങ്ങളിലുമായിരുന്നു റെയ്ഡ് നടന്നത്. വ്യാഴാഴ്ചയാണ് പരിശോധന ആരംഭിച്ചത്. ജെയിനിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലേയും ഗുജറാത്തിലേയും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.

ഇല്ലാത്ത കമ്പനികളുടെ പേരിൽ വ്യാജ ഇൻവോയ്സ് ഉണ്ടാക്കി ഇടപാടുകൾ രേഖപ്പെടുത്തി കമ്ബനി നികുതി വെട്ടിച്ചു എന്നാണ് ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതേത്തുടർന്നായിരുന്നു റെയ്ഡ്. 200 ഇൻവോയിസുകളിലായിട്ടാണ് ഇടപാടുകൾ രേഖപ്പെടുത്തിയിരുന്നതെന്നും ജിഎസ്ടി ഉദ്യോഗസ്ഥർ പറഞ്ഞു. വിവാദവ്യവസായിക്ക് സമാജ് വാദി പാർട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തു വന്നിട്ടുണ്ട്.

Hot Topics

Related Articles