രാഷ്ട്രീയത്തിൽ ഇറങ്ങി ഒരാഴ്ച : പാർട്ടിയിൽ നിന്ന് രാജി വച്ച് അമ്പാട്ടി റായിഡു 

അമരാവതി: ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്കകം തന്നെ രാഷ്‌ട്രീയം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച്‌ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്ബാട്ടി റായിഡു. സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമായ എക്‌സിലൂടെയാണ് റായിഡു തന്റെ തീരുമാനം അറിയിച്ചത്. യുവജന ശ്രമിക റിതു കോണ്‍ഗ്രസ് പാര്‍ട്ടി(വൈഎസ്‌ആര്‍കോണ്‍ഗ്രസ്)യില്‍ ചേര്‍ന്ന് കേവലം എട്ട് ദിവസത്തിനകമാണ് മുൻ ഇന്ത്യൻ മദ്ധ്യനിര ബാറ്ററായ റായിഡു തന്റെ തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28നാണ് റായിഡു രാഷ്‌ട്രീയ പ്രവേശനം നടത്തിയത്. ജഗൻമോഹൻ റെഡ്ഡി നേരിട്ടാണ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്‌തത്. ‘വൈഎസ്‌ആര്‍സിപിയില്‍ നിന്ന് രാജിവയ്‌ക്കാനും രാഷ്‌ട്രീയത്തില്‍ നിന്നും കുറച്ചുനാളത്തേയ്‌ക്ക് മാറിനില്‍ക്കാനും ഞാൻ തീരുമാനിച്ചതായി അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ വഴിയേ അറിയിക്കാം.’ റായിഡു എക്‌സില്‍ കുറിച്ചു.

Advertisements

ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ 38കാരനായ റായിഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ച ശേഷം രാഷ്ട്രീയമാണ് തന്റെ രണ്ടാം ഇന്നിംഗ്‌സെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയമായ തീരുമാനം. 2023 ഐപിഎല്‍ ഫൈനല്‍ തലേന്നാണ് ആദ്യം ഐപിഎല്ലില്‍ നിന്നും പിന്നീട് ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി റായിഡു പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 55 ഏകദിന മത്സരങ്ങളിലും ആറ് ട്വന്റി20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മുംബയ് ഇന്ത്യൻസ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നിവര്‍ക്കായി 204 മത്സരങ്ങളില്‍ താരം കളിച്ചു. 2013, 2015, 2017 വര്‍ഷങ്ങളില്‍ മുംബയ്ക്ക് ഒപ്പവും, 2018, 2021, 2023 സീസണുകളില്‍ ചെന്നൈക്കൊപ്പവും താരം ഐപിഎല്‍ കിരീടമുയര്‍ത്തിയിരുന്നു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.