ദില്ലി: അയോധ്യയിലേക്കുള്ള വിമാനനിരക്ക് കുതിച്ചുയര്‍ന്നു. ജനുവരി 22-ന് രാമക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെയാണ് വിമാന നിരക്കുകള്‍ ഉയര്‍ന്നത്. അയോധ്യയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകള്‍ ഇപ്പോള്‍ അന്താരാഷ്ട്ര നിരക്കുകളേക്കാള്‍ കൂടുതലാണ്.
രാമക്ഷേത്ര നിര്‍മ്മാണത്തോടെ അയോധ്യ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായും വിനോദസഞ്ചാര കേന്ദ്രമായും മാറുകയാണ്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് തന്നെ വിനോദസഞ്ചാരികള്‍ നഗരത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അയോധ്യധാമിലെ മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മുംബൈയില്‍ നിന്നും ജനുവരി 19 ന് യാത്ര ചെയ്യാൻ ഇൻഡിഗോ ഈടാക്കുന്ന തുക 20,700 രൂപയാണ്. അതുപോലെ, ജനുവരി 20-ലെ വിമാനത്തിന്റെ നിരക്കും ഏകദേശം 20,000 രൂപയോളമാണെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പല അന്താരാഷ്ട്ര റൂട്ടുകളിലെയും നിരക്കിനേക്കാള്‍ കൂടുതലാണിത്. ഉദാഹരണത്തിന്, എയര്‍ ഇന്ത്യ, ജനുവരി 19 ന് മുംബൈയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള ഫ്ലൈറ്റ് ചാര്‍ജ് ഈടാക്കുന്നത് 10,987 രൂപയാണ്. അതുപോലെ, ജനുവരി 19 ന് മുംബൈയില്‍ നിന്ന് ബാങ്കോക്കിലേക്കുള്ള നേരിട്ടുള്ള വിമാനത്തിന്റെ നിരക്ക് 13,800 രൂപയാണ്. മാത്രമല്ല, അയോധ്യയില്‍ ഹോട്ടല്‍ റൂമുകളുടെ നിറയ്ക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. നാല് മടങ് അധികമാണ് പല ഹോട്ടലുകളും ഈടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 1,500-ല്‍ താഴെ ഹോട്ടല്‍ മുറികളാണ് അയോധ്യയിലുള്ളത്. നഗരത്തില്‍ ബ്രാൻഡഡ് ഫൈവ് സ്റ്റാര്‍ പ്രോപ്പര്ട്ടികളൊന്നുമില്ല, എന്നാല്‍ മിക്ക പ്രീമിയം ഹോട്ടല്‍ റൂമുകളെല്ലാം ജനുവരി 22 ലേക്ക് ബുക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു.