ന്യൂഡൽഹി: കുടുംബത്തോടൊപ്പം താൻ അയോദ്ധ്യയില്‍ എത്തുമെന്ന് അറിയിച്ച് ഉപരാഷ്ട്രപതി ജഗ്ദിപ് ധൻകര്‍. പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണത്തിന് പിന്നാലെയാണ് ഉപരാഷ്ട്രപതിയുടെ വാക്കുകള്‍. രാമക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റ് ചെയര്മാൻ നൃപേന്ദ്ര മിശ്രയും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാരും നേരിട്ടെത്തിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്.
പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷണപത്രിക കൈമാറിയതിന് പിന്നാലെയാണ് അദ്ദേഹം അയോദ്ധ്യയിലെത്തുമെന്നുള്ള വിവരം ട്രസ്റ്റ് ഭാരവാഹികളെ അറിയിച്ചത്. ജനുവരി 22ന് അയോദ്ധ്യയില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനായി വലിയ ഒരുക്കമാണ് നടക്കുന്നത്. ഇതിനോടകം രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള നിരവധി വ്യക്തികളെയാണ് ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം നല്കി സമ്പര്‍ക്കം ചെയ്തിരിക്കുന്നത്.