ഏഴു വയസ്സുകാരൻ സത്വിക് സന്ദീപ് കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നാലര കിലോമീറ്റർ നീന്തി കടന്നു 

വൈക്കം : ഏഴു വയസ്സുകാരൻ സത്വിക് സന്ദീപ് കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നാലര കിലോമീറ്റർ നീന്തി കടന്നു. കോതമംഗലം വാരപ്പെട്ടി പഞ്ചായത്ത് പിടവൂർ തുരുത്തിക്കാട്ട് വീട്ടിൽ സന്ദീപ് ജി നായരുടെയും  അഞ്ജലി സന്ദീപിന്റെയും മകനും, കോതമംഗലം ഇൻറർനാഷണൽ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ സത്വിക് ഒരു മണിക്കൂർ 35 മിനിറ്റ് കൊണ്ട് കയ്യുകൾ ബന്ധിച്ച് നീന്തി കടന്നത്.രാവിലെ 8:40ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിൽ നിന്നും ആലപ്പുഴ ജില്ലയിലെ തവണകടവിലേക്ക് നീന്തിയാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുന്നത്. ഇരുകൈകളും ബന്ധിച്ചു നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ്  സാത്വിക്സന്ദീപ്.കോതമംഗലം ഡോൾഫിൻ അക്ക്വാട്ടിക് ക്ലബ്ബിലെ നീന്തൽ പരിശീലകൻ ആയ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ ആണ് പരിശീലനം പൂർത്തിയാക്കിയത് . 

Advertisements

വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ പ്രീതാ രാജേഷ്,വൈസ് മുനിസിപ്പൽ ചെയർമാൻ പിടി സുഭാഷ്,കൗൺസിലർ ബിന്ദു ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ വൈക്കം ബീച്ചിൽ നിന്നും നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു.സാത്വിക് സന്ദീപിന്റെ സാഹസിക യാത്ര വിജയകരമായി പൂർത്തിയാക്കി കൈകളിലെ ബന്ധനം അരൂർ എംഎൽഎ ദിലീമ ജോജോ അഴിച്ചുമാറ്റി .അനുമോദന സമ്മേളനം കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. ടി എസ് സുധീഷ് പഞ്ചായത്ത് പ്രസിഡൻറ്  അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കോഡിനേറ്റർ  ഷിഹാബ് കെ സൈനു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് രജിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീജ വാരപ്പെട്ടി, പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രശേഖരൻ നായർ, സ്കൂൾ പ്രിൻസിപ്പൽ ജിൻസ് പുളിക്കൽ എന്നിവർആശംസകൾ അറിയിച്ചു. ഒരു മണിക്കൂർ 35 മിനിറ്റ് നീണ്ടുനിന്ന സാഹസിക യാത്രയെ സ്വീകരിക്കുവാൻ നിരവധി ആളുകൾ അവിടെ എത്തിച്ചേർന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.