കോട്ടയം : കേരള ഗ്രാമിണ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും /ഓഫിസേഴ്സ് യൂണിയന്റെയും വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക്, കോട്ടയം റീജിയണൽ ഓഫീസ് ഹാളിൽ ഇന്ന് നടന്ന വനിതാ കൺവെൻഷൻ പ്രശസ്ത മാധ്യമ പ്രവർത്തക അപർണ്ണാ സെൻ ഉദ്ഘാടനം ചെയ്തു. 2024 ലെ അന്താരാഷ്ട്രാ വനിതാ ദിനത്തിന്റെ പ്രധാന ക്യാംപെയിൻ സ്ത്രീകളെ കൂടി ഉൾക്കൊള്ളുന്ന വിശാലമായ ലോകം കൂട്ടായിട്ട് കെട്ടിപ്പെടുക്കുക എന്നതാണ്. സ്ത്രീകളുടെ ആവശ്യങ്ങളും, താത്പര്യങ്ങളും, അഭിലാഷങ്ങളും വിലമതിക്കുകയും, അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാനും, അവരെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുവാനും സംഘടനാപരമായ കൂട്ടായ്മയിലൂടെ സാധിക്കും. അതിന് ഇന്നത്തെ വനിത കൺവൻഷൻ നിമിത്തമാകട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അപർണ്ണാ സെൻ പറഞ്ഞു. കെ.ജി.ബി.ഒ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് രമ്യ രാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ വനിത സബ് കമ്മിറ്റി ജില്ലാ കൺവീനർ അനു മോഹൻ സ്വാഗതവും, കേന്ദ്ര കമ്മിറ്റി അംഗം ലക്ഷ്മി സി. നന്ദിയും പറഞ്ഞു. ബി.ഇ.എഫ്.ഐ, അഖിലേന്ത്യാ വനിത സബ് കമ്മറ്റി കൺവീനർ കെ.കെ രജിത മോൾ, ബി.ഇ.എഫ്.ഐ, സംസ്ഥാന വനിതാ സബ് കമ്മറ്റി കൺവീനർ കെ.എസ്. രമ, കെ.ജി.ബി. ഇ.യു /ഒ.യു വനിത സബ് കമ്മിറ്റി കൺവീനർ ടി. സിന്ധു, ബി.ഇ.എഫ്.ഐ ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ ആശമോൾ പി.ആർ, ബി.ടി.ഇ.എഫ്. ജില്ലാ കൺവീനർ തുഷാര എം. നായർ, ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബിനു തുടങ്ങിയവർ കൺവൻഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.