പാലാ : പാലാ പയപ്പാറിൽ ലോറി തെങ്ങിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ചിങ്ങവനം സായിപ്പ് കവല പ്ളാ മ്പറമ്പിൽ ചാക്കോയാണ് മരിച്ചത്. പാലാ ഭാഗത്തു നിന്ന് തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം തെറ്റി വഴിയോരത്തു നിന്ന പോസ്റ്റിലും തെങ്ങിലും ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ പ്രദേശ വാസികളും പാലാ ട്രാഫിക് പോലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Advertisements