പൊതുവേ തലമുടി നരക്കുന്നത് വാര്‍ധക്യത്തിന്റെ ലക്ഷണമാണ്. എന്നാല്‍ ചിലര്‍ക്ക് വളരെ ചെറുപ്രായത്തില്‍ തന്നെ തലമുടി നരയ്ക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. ഇതിന് പ്രതിവിധി തേടി വിപണിയില്‍ ലഭ്യമായ പല ഉത്പന്നങ്ങളും ഉപയോഗിച്ച് പരാജയപ്പെട്ടവരാണ് പലരും. അതുകൊണ്ട് തന്നെ അകാലനരയുടെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് ആദ്യം വേണ്ടത്.
പ്രകൃതിദത്തമായ ചില വഴികളിലൂടെ അകാലനരയെ എങ്ങനെ അകറ്റാം എന്ന് നോക്കാം…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്ന്…
നെല്ലിക്കയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയതാണ് നെല്ലിക്ക. നെല്ലിക്ക എണ്ണയുടെ രൂപത്തിലോ പൊടിയുടെ രൂപത്തിലോ തലമുടിയില്‍ പുരട്ടുന്നത് അകാലനരയെ അകറ്റാന്‍ സഹായിക്കും.
രണ്ട്…
ചെമ്പരത്തിയിലയില്‍ വിറ്റാമിനുകളും അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇവയും അകാലനരയെ അകറ്റാന്‍ സഹായിക്കും. ഇതിനായി ചെമ്പരത്തിയില അരച്ച് തലമുടിയില്‍ പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
മൂന്ന്…
മലയാളികളുടെ അടുക്കളയില്‍ എപ്പോഴും കാണുന്ന ഒന്നാണ് കറിവേപ്പില. അകാല നരയെ അകറ്റാനും തലമുടി കറുപ്പിക്കാനും കറിവേപ്പില കൊണ്ടുള്ള ഹെയര്‍ പാക്ക് ഉപയോഗിക്കാം. ഇതിനായി രണ്ട് ടീസ്പൂണ്‍ വെള്ളിച്ചെണ്ണയും 10-12 കറിവേപ്പിലയും എടുക്കണം. ആദ്യം എണ്ണ നന്നായി ചൂടാക്കുക. ശേഷം ഇറക്കിവച്ച എണ്ണയിലേക്ക് കറിവേപ്പിലകള്‍ ഇടുക. തണുത്തുകഴിഞ്ഞാല്‍ ഈ എണ്ണ തലയില്‍ തേച്ചു പിടിപ്പിക്കാം. നന്നായി മസാജും ചെയ്യുക. 45 മിനിറ്റിന് ശേഷം മാത്രം തല കഴുകാം.
നാല്…
പതിവായി ഉലുവ തലമുടിയില്‍ തേക്കുന്നത് അകാലനരയെ ഒരു പരിധിവരെ ചെറുക്കും. ഇതിനായി ആദ്യം ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിക്കുക. ഉലുവ മാറ്റിയശേഷം ആ വെള്ളത്തിലേയ്ക്ക് നാരങ്ങാനീര് ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് കറ്റാര്‍വാഴയുടെ ജെല്ല് കൂടി ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടാം. ആഴ്ചയില്‍ മൂന്ന് തവണവരെയൊക്കെ ചെയ്യുന്നത് അകാലനര അകറ്റാന്‍ സഹായിക്കും.
അഞ്ച്…
കാപ്പിപ്പൊടിയും അകാലനര അകറ്റാന്‍ സഹായിക്കും. ഇതിനായി വെള്ളത്തില്‍ കാപ്പിപ്പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഇത് തലമുടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കാത്തിരിക്കുക. ഇതിനുശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകാം. പതിവായി ഇങ്ങനെ ചെയ്യുന്നതിലൂടെ അകാലനര അകറ്റാം.
ആറ്…
ഒരു പിടി മൈലാഞ്ചിയില, ഒരു ടീസ്പൂണ്‍ തേയില, ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അല്പം വെള്ളത്തില്‍ കലര്‍ത്തി ഈ വെള്ളം ഉപയോഗിച്ച് തല കഴുകുക. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് തലമുടിക്ക് കറുപ്പ് നിറം വരാന്‍ സഹായിക്കും.