റണ്‍വേയിലിരുന്ന് യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവം; മാപ്പുപറഞ്ഞ് ഇൻഡിഗോ

മുംബൈ: മുംബൈയില്‍ വിമാനത്താവളത്തിലെ റണ്‍വേയിലിരുന്ന് യാത്രക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഇൻഡിഗോ. ഞായറാഴ്ച സാമൂഹ്യ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് എയര്‍ലൈൻ പ്രസ്താവന പുറത്തിറക്കിയത്. ‘2024 ജനുവരി 14ന് ഗോവ – ഡല്‍ഹി 6E2195 നമ്പര്‍ ഇൻഡിഗോ വിമാനവുമായി ബന്ധപ്പെട്ട സംഭവം ഞങ്ങള്‍ അറിഞ്ഞു. ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിമാനം മൂംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഞങ്ങളുടെ യാത്രക്കാരോട് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. സംഭവം ഞങ്ങള്‍ അന്വേഷിക്കുകയാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി വേണ്ട നടപടികള്‍ സ്വീകരിക്കും’, പ്രസ്താവനയില്‍ എയര്‍ലൈൻ വ്യക്തമാക്കി.

Advertisements

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളവും സംഭവത്തില്‍ ഔദ്യോഗികമായ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
‘മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇൻഡിഗോ 6E2195 നമ്പര്‍ വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. ഗോവയില്‍ തന്നെ വിമാനം വൈകിയെത്തിയതിനാല്‍ യാത്രക്കാര്‍ക്കും വിമാനത്തില്‍ നിന്നും പുറത്തേക്കിറങ്ങാൻ തിടുക്കമുണ്ടായിരുന്നു.’ ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് കയറാൻ യാത്രക്കാര്‍ വിസമതിച്ചതോടെ സിഐസിഎഫ് ക്യുആര്‍ടിയുമായി സഹകരിച്ച്‌ യാത്രക്കാരെ സുരക്ഷിതരാക്കി നിര്‍ത്തുകയായിരുന്നു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുവരെ ഇവര്‍ എയര്‍ലൈൻ അധികൃതരുടെയും സെക്യൂരിറ്റിയുടെയും കര്‍ശന നിരീക്ഷണത്തിലായിരുന്നു’, പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി. വിമാനത്താവളത്തിലെ റണ്‍വേയിലിരുന്ന് ഇൻഡിഗോ വിമാനത്തിലെ യാത്രക്കാര്‍ ഭക്ഷണം കഴിക്കുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. ശിവസേനാ നേതാവ് പ്രിയങ്കാ ചൗദരി അടക്കമുള്ളവര്‍ ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.