കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയ്ക്ക് മുന്നിൽ കെ എസ് ആർ ടി സി ബസിനെ അമിത വേഗത്തിൽ മറി കടന്ന സ്വകാര്യ ബസിനുള്ളിൽ വീണ് വയോധികയ്ക്ക് പരിക്ക്. കോട്ടയം കൊല്ലാട് സ്വദേശിയായ കാഞ്ചന (72) യ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓട് കൂടി കോട്ടയം ജില്ല ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും മറ്റൊരു വാഹനം വന്നപ്പോൾ സ്വകാര്യ ബസ് ബ്രേക്ക് ചെയ്യുകയായിരുന്നു. റോഡിൽ വീണ കാഞ്ചനയ്ക്ക് സാരമായി പരിക്കേറ്റു. തുട എല്ലിന് പൊട്ടലുണ്ടുണ്ടായ ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisements