മണിമല : വെള്ളാവൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ മകനെ മണിമലയാറിന്റെ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാവൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും , ഭാരതീയ വേലൻ സൊസൈറ്റി ( ബി.വി.എസ് ) സംസ്ഥാന പ്രസിഡന്റുമായ സുരേഷ് മൈലാട്ടുപാറയുടെ മകൻ ശ്രീശാന്ത്. എസി (17) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കറിക്കാട്ടൂർ സി.സി.എം. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയാണ്. പെരുവന്താനം ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന അജിതയാണ് മാതാവ്. ശ്രീലഷ്മി (ആർമി നേഴ്സ് ,മീററ്റ് ) സഹോദരിയാണ്. സംസ്കാരം പിന്നീട്.
Advertisements