മാനവീയം മോഡലിൽ മറ്റൊരു റോഡ് കൂടി വരുന്നു; തലസ്ഥാനത്ത് അയ്യങ്കാളി റോഡ് സൗന്ദര്യവത്കരണം പൂർത്തിയാകുന്നു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ മാനവീയം മോഡലിൽ മറ്റൊരു റോഡ് കൂടി വരുന്നു. നവീകരണ പ്രവര്‍ത്തനങ്ങൾക്ക് അടച്ചിട്ട അയ്യങ്കാളി റോഡ് സൗന്ദര്യവത്കരണം കൂടി പൂര്‍ത്തിയാകുന്നതോടെ മാനവീയത്തിന് സമാനമാക്കുമെന്നാണ് പ്രഖ്യാപനം. തലസ്ഥാനവാസികൾക്ക് ദുരിതമായി മാറിയ സ്മാർട്ട് റോ‍ഡ് പണി ഉടൻ തീർക്കുമെന്നാണ് സർക്കാരിന്‍റെ ഉറപ്പ്.

Advertisements

പാളയത്ത് നിന്ന് യൂണിവേഴ്സിറ്റി കോളേജും ലൈബ്രറിയും ചുറ്റി ഓവര്‍ബ്രിഡ്ജ് വരെ പോകുന്ന റോഡാണ്. പണി മുടങ്ങിയും പണി ഇഴഞ്ഞും മാസങ്ങളായി തകര്‍ന്ന് കിടന്ന റോഡിലിപ്പോൾ ഒരുവശം അടച്ചിട്ട് തിരക്കിട്ട് നിർമാണ പ്രവര്‍ത്തനങ്ങൾ നടക്കുകയാണ്. നവീകരണം പൂര്‍ത്തിയാകുന്നതോടെ തലസ്ഥാന നഗരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായി റോഡിനെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നാല് സോണുകളായി തിരിച്ച് മാനവീയം മോഡലിൽ സൗന്ദര്യവത്കരണമാണ് ഉദ്ദേശിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്മാര്‍ട് സിറ്റിയും പൊതുമരാമത്ത് വകുപ്പും തലസ്ഥാന നഗരത്തിലെ റോഡുകളാകെ അടച്ചിട്ട് പുനര്‍നിര്‍മ്മിക്കുകയാണ്. ആഴ്ചകളായി പണി മൂലം നഗരം വൻ ഗതാഗതകുരുക്കിലാണ്. 12 സ്മാര്‍ട് റോഡുകളിൽ 2 എണ്ണം ഗതാഗത യോഗ്യമാക്കിയെന്നും പൊതുമരാമത്ത് വകുപ്പിന്‍റെ മേൽനോട്ടത്തിൽ നടക്കുന്ന 28 റോഡുകളുടെ നിർമാണത്തിൽ 13 എണ്ണത്തിന്‍റെ ടാറിംഗ് പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. മാർച്ച് 31 ആണ് ഡെഡ്‍ലൈൻ. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.