ഇന്‍ഡോര്‍: കോച്ചിംഗ് ക്ലാസിലെ പഠനത്തിനിടെ പിഎസ്സി വിദ്യാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു. മധ്യപ്രദേശ് സാഗര്‍ ജില്ലയില്‍ നിന്നുള്ള 18കാരന് രാജ ലോധിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഇന്‍ഡോറിലെ കോച്ചിംഗ് ക്ലാസിലായിരുന്നു സംഭവം. ഉടന്‍ തന്നെ സഹപാഠികള്‍ ചേര്‍ന്ന് രാജയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന് പരീക്ഷകള്‍ വേണ്ടി തയ്യാറാക്കുന്ന വിദ്യാര്‍ഥിയായിരുന്നു രാജയെന്ന് കോച്ചിംഗ് സെന്റര്‍ അധികൃതര്‍ അറിയിച്ചു. സഹപാഠികള്‍ക്കിടെ പതിവ് പോലെ ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുമ്പോള്‍ രാജ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഡെസ്ക്കിന്റെ മുകളിലേക്ക് തല താഴ്ത്തി വീണ രാജ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ സഹപാഠികളും അധ്യാപകരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചെറുപ്രായത്തില്‍ തന്നെ കുഴഞ്ഞ് വീണ് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, രാജയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്ന് ഇന്‍ഡോര്‍ പൊലീസ് അറിയിച്ചു.