അടൂർ : കുറത്തികാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അലഞ്ഞ് തിരിഞ്ഞ് കണ്ടതിനെത്തുടർന്ന് 2018 നവംബർ അഞ്ചിന് കുറത്തികാട് പോലീസ് സംരക്ഷണാർത്ഥം അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിൽ എത്തിച്ച പേരും, വിലാസവും അറിയാത്ത തമിഴ്‌നാട് സ്വദേശിയെന്ന് കരുതപ്പെടുന്ന വയോധിക വാർദ്ധക്യ സഹജമായ രോഗകാരണങ്ങളാൽ മരണപ്പെട്ടു. തേഗി എന്നവിളിപ്പേരാൽ അറിയപ്പെടുന്ന ഇവർക്ക് ഏകദേശം എൺപത് വയസ്സിൽ കൂടുതൽ പ്രായം ഉണ്ട്. മൃതശരീരം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇവരെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ വിവരം നൽകാൻ കഴിയുന്നവർ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ അറിയിക്കണമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. ഫോൺ : 04734 299900
Advertisements