ന്യൂസ് ഡെസ്ക്ക് : ഇന്ത്യ – അഫ്ഗാനിസ്ഥാൻ മൂന്നാം ടി ട്വന്റി മത്സരത്തിൽ ഇന്നലെ പിറന്നത് നിരവധിയായ റെക്കോർഡുകൾ . ത്രില്ലർ മത്സരത്തിൽ ഒട്ടനവധി റെക്കോർഡുകളാണ് ഇന്നലെ തിരുത്തി എഴുതപ്പെട്ടത്.
1. ടി20യില്‍ ഏറ്റവുമുയർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ബെംഗളൂരുവിലെ ചിന്നസ്വാമിയില്‍ പിറന്നത്. രോഹിത്തും റിങ്കു സിങ്ങും ചേർന്ന് 190 റണ്‍സിന്റെ റെക്കോർഡ് കൂട്ടുകെട്ട് പടുത്തുയർത്തി.2023ല്‍ ഹോങ്കോങ്ങിനെതിരെ അഞ്ചാം വിക്കറ്റില്‍ ദീപേന്ദ്ര എയ്റിയും കുശാല്‍ മല്ലയും അടിച്ചെടുത്ത 154 റണ്‍സിന്റെ റെക്കോർഡാണ് പഴങ്കഥയായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2. ടി20യില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന ലോക റെക്കോർഡ് നേട്ടത്തിനൊപ്പവും രോഹിത്-റിങ്കു സഖ്യമെത്തി. കരീം ജനത് എറിഞ്ഞ 20ാം ഓവറില്‍ അഞ്ച് സിക്സറുകളും ഒരു ഫോറും ഉള്‍പ്പെടെ, 36 റണ്‍സാണ് പിറന്നത്. 4, N6, 6, 1, 6, 6, 6 എന്നിങ്ങനെയാണ് അവസാന ഓവറില്‍ റണ്‍സ് പിറന്നത്.
3. ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമായി രോഹിത് ശർമ്മ മാറി. രോഹിത് (5), സൂര്യകുമാർ യാദവ് (4), ഗ്ലെൻ മാക്സ് വെല്‍ (4) എന്നിവരാണ് പിന്നിലുള്ളത്. 2019ലാണ് രോഹിത് ആദ്യ സെഞ്ചുറി നേടിയത്.
മറ്റു റെക്കോർഡ് നേട്ടങ്ങള്‍ ഇവയാണ്
ടി20യില്‍ ഒരു ഇന്ത്യൻ താരത്തിന്റെ നാലാമത്തെ ഉയർന്ന വ്യക്തിഗത സ്കോറാണ് രോഹിത്ത് ഇന്ന് അടിച്ചെടുത്തത്. ശുഭ്മൻ ഗില്‍ (126), റുതുരാജ് ഗെയ്ക്വാദ് (123), വിരാട് കോഹ്ലി (122), രോഹിത് ശർമ്മ (121) എന്നിങ്ങനെയാണ് ആദ്യ നാല് സ്ഥാനക്കാർ. ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഇന്ന് പിറന്നത്. നേരത്തെ 2022ല്‍ അയർലൻഡിനെതിരെ സഞ്ജു സാംസണും ദീപക് ഹൂഡയും ചേർന്ന് പടുത്തുയർത്തിയ 176 റണ്‍സിന്റെ റെക്കോർഡ് ഇതോടെ പഴങ്കഥയായി.
ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം ടി20 വിജയം നേടിയ നായകനായി രോഹിത് ശർമ്മ മാറുന്നു