ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്ക് ജനുവരി 24 ന് : സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ജീവനക്കാരല്ല : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക്   കാരണം ജീവനക്കാരല്ലെന്നും  ജീവനക്കാരുടെ സാമ്പത്തിക  ആനുകൂല്യങ്ങൾ തുടർച്ചയായി തടഞ്ഞ് വക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. ജനുവരി 24 ന് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായി സെറ്റോയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ നടന്ന അവകാശ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ തുടർച്ചയിൽ ഏഴര വർഷം പൂർത്തിയാക്കിയ സർക്കാരിന്റെ അഴിമതിയും ധൂർത്തും വ്യക്തത ഇല്ലാത്ത ധനകാര്യ മാനേജ്മെന്റുമാണ് കേരളത്തെ സാമ്പത്തികമായി തകർത്തത്. 4 വർഷമായി യാതൊരു സാമ്പത്തിക അനുകൂല്യങ്ങളും ജീവനകാർക്ക് നൽകുന്നില്ല. ജീവനക്കാരുടെ വിഹിതം മാത്രം വാങ്ങി നടപ്പിലാക്കിയ മെഡിസെപ്പും ഫലപ്രദമല്ല. വിലക്കയറ്റം പിടിച്ചു നിർത്തുവാനുള്ള യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുമില്ലന്നും അദ്ദേഹം പറഞ്ഞു. സെറ്റോ താലൂക്ക് ചെയർമാൻ പി.സി. മാത്യു അധ്യക്ഷത വഹിച്ചു. ഡി.സി. സി. വൈസ് പ്രസിഡന്റ് ജി ഗോപകുമാർ , സെക്രട്ടറി എം.പി. സന്തോഷ് കുമാർ , യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ സിബി ജോൺ , സാബു മാത്യു , സെറ്റോ അംഗ സംഘടനാ നേതാക്കളായ    രഞ്ജു കെ മാത്യു , ബോബിൻ വി.പി., തങ്കം റ്റി.എ. , ജോബിൻ ജോസഫ് ,   ജയശങ്കർ പ്രസാദ് , സോജോ തോമസ് , സാബു ജോസഫ് , പ്രകാശ് റ്റി., ശ്യാംരാജ്  , ജെ. ജോബിൻസൺ , അരവിന്ദ് കെ.വി. , സ്മിത രവി , ജയകുമാർ , ബിജുമോൻ പി.ബി. , പ്രവീൺലാൽ , ബിന്ദു , അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.