കോട്ടയം : മുഖ്യമന്ത്രിയും മകളും ചേർന്ന് കേരളം കൊള്ളയടിക്കുകയാണെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജനറൽ സെക്രട്ടറി ബി.എ ഷാനവാസ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹനയത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (ജേക്കബ്) നേതൃത്വത്തിൽ നാളെ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തുന്ന പ്രതിഷേധ ധർണയുടെ പ്രചരണാർത്ഥം ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ദിവസം കഴിയുന്തോറും സംസ്ഥാന സർക്കാർ നടത്തുന്ന കൊടിയ അഴിമതിയുടെ കഥകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയും മക്കളും ചേർന്ന് കേരളത്തെ ക്രൂരമായ രീതിയിൽ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡണ്ട് ബിജു താനത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ അഡ്വ. അനൂപ് കങ്ങഴ , ആർ അശോക് , കൊച്ചുമോൻ പറങ്ങോട്ട് എന്നിവർ പ്രസംഗിച്ചു.