ന്യൂഡൽഹി : അയോദ്ധ്യ രാമക്ഷേത്രത്തില്‍ നാളെ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ നടക്കാനിരിക്കെ രാജ്യത്തെ ക്രിസ്ത്യാനികളോടും മുസ്ലീങ്ങളോടും അഭ്യര്‍ത്ഥനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.നാളെ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുമ്ബോള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും പ്രത്യേക പൂജകള്‍ നടത്തണം. അതിലൂടെ നമുക്കെല്ലാവര്‍ക്കും ഐശ്വര്യവും സമാധാനവും കൈവരികയും എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കുകയും ചെയ്യാം.രാമക്ഷേത്രം ഹിന്ദുക്കളുടെ മാത്രം വിജയമല്ല മറിച്ച് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വിജയമാണ്. ഇത് ഒരു പ്രത്യേക മതത്തിന്റെ മാത്രം വിജയമായി കാണേണ്ടതില്ല. ബാബര്‍ ഒരു ആക്രമകാരിയായിരുന്നു. ഹിന്ദുക്കളെ മാത്രമല്ല എല്ലാ ഇന്ത്യക്കാരേയും അയാള്‍ ആക്രമിച്ചു.
ബാബര്‍ ഒരു വിദേശ ശക്തിയായിരുന്നു. അയാളും ബ്രിട്ടീഷുകാരും തമ്മില്‍ വ്യത്യാസമൊന്നുമില്ലായിരുന്നു. അസമില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്നതിനാല്‍ നാളെ അസമില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചത് പോലെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് 2.30 വരെ അവധിയായിരിക്കും. ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്ബോള്‍ സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.