കോട്ടയം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജൻ 101-മത് ജനറൽ കൺവെൻഷന് പാക്കിൽ പ്രത്യാശ നഗറിൽ തുടക്കമായി. ഒന്നാം നൂറ്റാണ്ടിൽ സ്വർഗത്തിൽ നിന്ന് പകർന്ന ദൈവീക ആത്മാവിനാൽ സഭ ആരംഭിച്ചു.അതിന്റെ ഫലമായി 1923-ൽ പമ്പാമണൽപുറത്ത് ആരംഭിച്ച കൺവൻഷന്റെ ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ പുതിയയുഗത്തിൽ പരിശുദ്ധാത്മാവിന്റെ നവ യൗവ്വനം പ്രാപിച്ച് ഭാരതീയ സുവിശേഷീകരണത്തിനും ലോകആത്മീയമുന്നേറ്റത്തിനും ഉണരുവാൻ സഭ തയ്യാറാകണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്. റവ.എൻ.പി.കൊച്ചുമോൻ ഉദ്ഘാടനപ്രസംഗത്തിൽ അറിയിച്ചു..പാസ്റ്റർ.എൻ.എ.തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു.പാ.കെ.എം.ജോസ് സ്വാഗതം അറിയിച്ചു.പാ.ടി.കെ.കുഞ്ഞുമോൻ സങ്കീർത്തനം വായിച്ചു.പാസ്റ്റർ.സി.ജെ.വർഗ്ഗീസ്.ജോസഫ് തോമസ്,എന്നിവർ പ്രസംഗിച്ചു.ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിച്ചു.ഞായറാഴ്ച സമാപിക്കും..