സർക്കാരിന് താക്കീതായി ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കം: ജില്ലയിൽ 70 % ജീവനക്കാർ പണിമുടക്കിയെന്ന് സമരസമിതി 

കോട്ടയം: തുടർച്ചയായ അനുകൂല്യ നിഷേധത്തിനെതിരെ അധ്യാപകരും ജീവനക്കാരും നടത്തിയ സൂചനാ പണിമുടക്കം സർക്കാരിനുള്ള താക്കീതായി മാറി. ജില്ലയിൽ 70 % ജീവനക്കാരും പണിമുടക്കിൽ പങ്കാളികളായതായി സമര സമിതി നേതാക്കൾ അവകാശപ്പെട്ടു.  ഭരണാനുകൂല സംഘടനാ പ്രവർത്തകരെ കുത്തി നിറച്ച ഭരണസിരാകേന്ദ്രത്തിലെ വിവിധ ഓഫീസുകളിൽ 30 മുതൽ 40 ശതമാനം വരെ ജീവനക്കാർ പണിമുടക്കിയപ്പോൾ ഗ്രാമപ്രദേശങ്ങളിലെ ഓഫീസുകൾ 80 ശതമാനത്തിലേറെ ജീവനക്കാർ പണിമുടക്കി യെന്ന്  യു.റ്റി ഇ.എഫ്. ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു , സെറ്റ്കോ ജില്ലാ ചെയർമാൻ നാസർ മുണ്ടക്കയം , സെറ്റോ ജില്ലാ കൺവീനർ ജോബിൻ ജോസഫ് എന്നിവർ പറഞ്ഞു.  നിരവധി ഇടത് സർവ്വീസ് സംഘടനാ അംഗങ്ങൾ പോലും പണിമുടക്കിൽ പങ്കാളികളായി.

Advertisements

തുടർച്ചയായ ആനുകൂല്യ നിഷേധത്തിനെതിരെയാണ് പണിമുടക്ക് . കഴിഞ്ഞ 4 വർഷമായി തടഞ്ഞ് വച്ചിരിക്കുന്ന ലീവ് സറണ്ടർ പുന: സ്ഥാപിക്കുക , 3 വർഷത്തെ ക്ഷാമബത്ത കുടിശിക 18% അനുവദിക്കുക , ശമ്പള പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക , മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക , വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ മേഖലയിലെ  നാൽപതോളം സംഘടനകളാണ് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തിയത്.  കളക്ട്രേറ്റിലെ വിവിധ റവന്യു ഓഫീസുകളിൽ 24 % , ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസിൽ 70% , ചരക്ക് സേവന നികുതി ഓഫീസിലെ 70 %  ജീവനക്കാർ ,    ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ 50 % പേർ , എം. ജി. യൂണിവേഴ്സിറ്റിയിൽ 50 % ജീവനക്കാർ , കോട്ടയം മെഡിക്കൽ കോളേജിൽ 60 % ജീവനക്കാർ , കോട്ടയം നഗരസഭയിലെ 60 % ജീവനക്കാർ , വാഴൂർ ഗവ. പ്രസിൽ 70% ജീവനക്കാർ  പാമ്പാടി സബ് ട്രഷറിയിൽ 50% ജീവനക്കർ  എന്നിങ്ങനെ പണിമുടക്കിൽ പങ്കെടുത്തു. ജില്ലയിലെ കൃഷി ഓഫീസ്, മൃഗസംരക്ഷണ ഓഫീസ് ,  വില്ലേജ് ഓഫീസ്,  മിക്കതും അടഞ്ഞു കിടന്നു. നിരവധി പഞ്ചായത്ത് ഓഫീസുകളുടെ പ്രവർത്തനം തടസപ്പെട്ടു. നിരവധി സ്കൂളുകളിൽ ടീച്ചർമാർ എത്താത്തതിനാൽ പ്രവർത്തനം നടന്നില്ല. വിവിധ ഐ.റ്റി. ഐ.കളിൽ 70 % ജീവനക്കാരും പണിമുടക്കി. വിവിധ എയ്ഡഡ് കോളേജുകളിലും ക്ലാസുകൾ നടന്നില്ല. പണിമുടക്കിയ ജീവനക്കാർ ഓഫീസുകൾക്ക് മുമ്പിൽ മുദ്രാവക്യം വിളിച്ച് പ്രകടനവും യോഗവും നടത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കളക്ട്രേറ്റിന് മുമ്പിൽ ജീവനക്കാർ 3 ഗേറ്റുകൾക്ക് മുമ്പിലും മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. കളക്ട്രേറ്റിന് മുമ്പിൽ നടന്ന യോഗത്തിൽ  യു.റ്റി.ഇ.എഫ്. ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. സെറ്റോ അംഗ സംഘടനാ നേതാക്കളായ നാസർ മുണ്ടക്കയം ,ജോബിൻ ജോസഫ് , ബോബിൻ വി.പി, നൗഷാദ് പി.ഐ. , ഷാഹുൽ ഹമീദ് , റോണി ജോർജ് , തങ്കം റ്റി.എ., സതീഷ് ജോർജ്, രാജേഷ് ആർ , ജയശങ്കർ പ്രസാദ് , സോജോ തോമസ്, ‘ മനോജ് വി പോൾ , ഷിജിനി മോൾ, എന്നിവർ പ്രസംഗിച്ചു. പണിമുടക്കിയ ജീവനക്കാർ നഗരത്തിൽ പ്രകടനം നടത്തി. ഡയസ്നോൺ ഉത്തരവിനെയും അവഗണിച്ച്  പണിമുടക്ക് വിജയിപ്പിച്ച ജീവനക്കാരെയും അധ്യാപകരെയും സമരസമിതി അഭിനന്ദിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.