രാമക്ഷേത്ര പ്രതിഷ്ഠയുടെ തത്സമയം സംപ്രേഷണം തമിഴ്നാട് സർക്കാർ വിലക്കിയെന്ന വാർത്ത നൽകി; പത്ര ഉടമയ്ക്കും എഡിറ്റർക്കും എതിരെ കേസ്

ചെന്നൈ: അയോധ്യ ക്ഷേത്ര പ്രതിഷ്ഠയുടെ തത്സമയം സംപ്രേഷണം തമിഴ്നാട് സർക്കാർ വിലക്കിയെന്ന് വാർത്ത നൽകിയ ദിനമലർ പത്രത്തിനെതിരെ കേസെടുത്തു. പത്രത്തിന്റെ ഉടമയ്ക്കും എഡിറ്റർക്കുമെതിരെയാണ് മധുര സിറ്റി പൊലീസ് കേസെടുത്തത്. മത വിഭാഗങ്ങൾക്കിടയിൽ വൈരം വളർത്താനും സാമുദായിക സ്പർധ ഉണ്ടാക്കാനും ശ്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്.

Advertisements

സംപ്രേഷണം വാക്കാൽ വിലക്കിയെന്ന റിപ്പോർട്ടിന്റെ പകർപ്പ്, നിർമല സീതാരാമൻ അടക്കം ബിജെപി നേതാക്കൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷം, സ്റ്റാലിൻ സർക്കാർ സ്‌കൂളുകളിൽ നടപ്പാക്കിയ പ്രഭാതഭക്ഷണ  പദ്ധതി കാരണം കക്കൂസുകൾ നിറയുമെന്ന വാർത്ത നൽകി വിവാദത്തിലായിരുന്നു ദിനമലർ.  

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.