ഏറ്റുമാനൂർ: കുറുമുള്ളൂർ 41-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗത്തിൻ്റെ ഉടമസ്ഥതയിലുള്ള ഗുരുദേവ ക്ഷേത്രത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ കർമ്മം ജനുവരി 31-ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 28 ന് നാഗമ്പടം മഹാദേവക്ഷേത്ര സന്നിധിയിൽ നിന്നും വിഗ്രഹഘോഷയാത്ര ആരംഭിക്കും. 31-ന് രാവിലെ 12 നും 12.30 മധ്യേയുള്ള മുഹൂർത്തത്തിൽ കുമരകം ഗോപാലൻ തന്ത്രികളുടെ മുഖ്യകാർമികത്വത്തിലാണ് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ.തുടർന്ന് ഉത്സവത്തിൻ്റെ കൊടിയേറ്റ് കർമം ശാഖായോഗം പ്രസിഡൻ്റ് സന്തോഷ് കിടങ്ങയിൽ നിർവഹിക്കും. വൈകുന്നേരം ഏഴിന് പ്രതിഷ്ഠാസമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി. കോട്ടയം യൂണിയൻ പ്രസിഡൻ്റ് എം. മധു അധ്യക്ഷത വഹിക്കും. വളരെ കുറഞ്ഞ സമയം കൊണ്ട് ഗുരുദേവ ക്ഷേത്രം പുനർനിർമാണവും, ധ്വജ നിർമാണവും, കാണിക്ക മണ്ഡപനിർമാണവും പൂർത്തീകരിക്കാൻ സാധിച്ചുവെന്ന് ഭാരവാഹികൾ പറഞ്ഞു. ശാഖാ യോഗം പ്രസിഡന്റ് സന്തോഷ് കിടങ്ങയിൽ,വൈസ് പ്രസിഡൻ്റ് രാജൻ പാലത്തടത്തിൽ,സെക്രട്ടറി പി .എൻ . സത്യദാസ് പൂവംനിൽക്കുന്നതിൽ,നിർമ്മാണ കമ്മിറ്റിയംഗം ശ്യാം .വി.ദേവ് പുത്തൻപുരയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.