കോട്ടയം: വോയിസ് ഓഫ് കുമ്മനത്തിന്റെയും ജെ.ആർ സ്വിമ്മിങ് അക്കാദമിയുടെയും എന്റെ കുമ്മനത്തിന്റെയും നേതൃത്വത്തിലുള്ള റിപബ്ലിക്ക് ദിനാഘോഷം ഇന്ന് വൈകിട്ട് മൂന്നു മുതൽ ആറു വരെ കുമ്മനത്ത് നടക്കും. വൈകിട്ട് മൂന്നിന് ചേരുന്ന പൊതുസമ്മേളനത്തിൽ കുമ്മനം കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് എസ്.എ ഷംസുദീൻ അധ്യക്ഷത വഹിക്കും. തുടർന്ന് കുട്ടികളുടെ നീന്തൽ നടക്കും. വോയിസ് ഓഫ് കുമ്മനം പ്രസിഡന്റ് ഫൈസൽ പുളിന്താഴെ സ്വാഗതം ആശംസിക്കും. തബ്ലിഗുൾ ഇസ്ലാം ജുമാ മസ്ജിദ് പ്രസിഡന്റ് ഹാജി ബീബാസ് റിപബ്ലിക്ക് ദിന സന്ദേശം നൽകും. നീന്തൽ പഠനത്തിന്റെ ആവശ്യകത സംബന്ധിച്ചു മുൻ ഡെപ്യൂട്ടി കളക്ടർ മോൻസി പി.അലക്സാണ്ടർ ക്ലാസെടുക്കും. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ മുഖ്യാതിഥിയായി പങ്കെടുത്ത് നീന്തൽ പരിശീലനം ഫ്ളാഗ് ഓഫ് ചെയ്യും. ജെ.ആർ.എസ് അക്കാദമി ഗ്രാന്റ് മാസ്റ്റർ അബ്ദുൾ കലാം ആസാദ് ജലസാക്ഷരതാ സന്ദേശം നൽകും. തബ്ലിഗുൾ ഇസ്ലാം ജുമാ മസ്ജിദ് ഇമാം അയ്യൂബ് മൗലവി, പഞ്ചായത്തംഗങ്ങളായ റൂബി ചാക്കോ, ബുഷ്റ തൽഹത്ത്, വി.എസ് സെമീമ, കുമ്മനം മുസ്ലീം ഹനഫി ജമാഅത്ത് പ്രസിഡന്റ് തൽഹത്ത് അയ്യങ്കോയിക്കൽ, തുടർന്ന് കുമ്മനം കളപ്പുരക്കടവിൽ മീനച്ചിലാറ്റിൽ കുട്ടികളുടെ റിപബ്ലിക്ക് ദിനാഘോഷം നടക്കും. 5.30 ന് സമാപന സമ്മേളനം നടക്കും. തുടർന്ന് വിജയികൾക്ക് എം.ഇ.എസ് കോളേജ് ചെയർമാൻ ഹാജി നൂറുദ്ദിൻ മേത്തർ സമ്മാനങ്ങൾ വിതരണം ചെയ്യും.