പത്തനംതിട്ട :
ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.47 ന് പരേഡ് കമാന്‍ഡര്‍ എ.ആര് ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരന് പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.50 ന് ജില്ലാ പൊലീസ് മേധാവി വി. അജിത്തും 8.55 ന് ജില്ലാ കളക്ടര്‍ എ. ഷിബുവും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു.
ഒന്‍പതിന് മുഖ്യാതിഥിയായ ആരോഗ്യ-വനിതാ,ശിശുവികസന മന്ത്രി വീണാ ജോര്‍ജ് വേദിയിലെത്തി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. ദേശീയ പതാക ഉയര്‍ത്തി പതാകയെ സല്യൂട്ട് ചെയ്തു. 9.10 ന് പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ മന്ത്രി പരേഡ് പരിശോധിച്ചു. 9.15 ന് പരേഡ് മാര്‍ച്ച് പാസ്റ്റ് അരങ്ങേറി. 9.30 ന് മുഖ്യാതിഥി റിപ്പബ്ലിക് ദിന സന്ദേശം നല്കി. 9.40ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഡിസ്പ്ലേ അരങ്ങേറി. 10 ന് മികച്ച പ്ലറ്റൂണുകള്‍ക്കും, സാംസ്കാരിക പരിപാടികള്‍ക്കുമുള്ള സമ്മാനദാനം നടന്നു. 10.10 ന് ദേശീയഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ സാം ജി ജോസ് നയിച്ച ഡിസ്ട്രിക്ട് ഹെഡ്ക്വാര്‍ട്ടേഴ്സ് പ്ലറ്റൂണ്‍, പത്തനംതിട്ട പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സജു ഏബ്രഹാം നയിച്ച ലോക്കല്‍ പൊലീസ് പ്ലറ്റൂണ്‍, അടൂര്‍ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ എസ് ശ്യാമകുമാരി നയിച്ച വനിതാ പൊലീസ് പ്ലറ്റൂണ്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ശ്യാംകുമാര്‍ നയിച്ച എക്സൈസ് പ്ലറ്റൂണ്‍, പത്തനംതിട്ട ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ ആര് അഭിജിത്ത് നയിച്ച ഫയര്‍ഫോഴ്സ് പ്ലറ്റൂണ്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഒ എ ശ്യാംകുമാര്‍ നയിച്ച ഫോറസ്റ്റ് പ്ലറ്റൂണ്‍ എന്നിവയും എസ്പിസി, സിവില്‍ ഡിഫന്‍സ്, സ്കൗട്ട്സ് , ഗൈഡ്സ് , റെഡ്ക്രോസ് ബാന്‍ഡ് വിഭാഗങ്ങളും പരേഡില്‍ അണിനിരന്നു.
റിപ്പബ്ലിക് ദിനാഘോഷ വിജയികള്‍
ഫോഴ്സ് വിത്ത് ആംസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ സാം ജി ജോസ് നയിച്ച ഡിസ്ട്രിക്ട് ഹെഡ്ക്വാര്‍ട്ടേഴ്സ് പ്ലാറ്റൂണിനും രണ്ടാം സമ്മാനം എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ശ്യാംകുമാര്‍ നയിച്ച എക്സൈസ് പ്ലാറ്റൂണിനും പത്തനംതിട്ട പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സജു ഏബ്രഹാം നയിച്ച ലോക്കല്‍ പൊലീസ് പ്ലറ്റൂണിനും ലഭിച്ചു. ഫോഴ്സ് വിത്തൗട്ട് ആംസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഒ എ ശ്യാംകുമാര്‍ നയിച്ച ഫോറസ്റ്റ് പ്ലറ്റൂണിനും രണ്ടാംസമ്മാനം പത്തനംതിട്ട ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ ആര് അഭിജിത്ത് നയിച്ച ഫയര്‍ഫോഴ്സ് പ്ലറ്റൂണിനും ലഭിച്ചു. എസ്പിസി ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജിവിഎച്ച്എസ്എസ് കൂടല്‍ ഒന്നാംസമ്മാനം നേടി. സെന്റ് ബനഡിക്ട് എച്ച്എസ്എസ് തണ്ണിത്തോടും എസ് വി ജി എച്ച് എസ് എസ് കിടങ്ങന്നൂരും രണ്ടാം സമ്മാനം പങ്കിട്ടു.
റെഡ്ക്രോസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം സെന്റ് മേരീസ് എച്ച് എസ് എസ് കോഴഞ്ചേരിയും രണ്ടാം സമ്മാനം കാതോലിക്കേറ്റ് എച്ച്എസ് പത്തനംതിട്ടയും നേടി. സ്കൗട്ട്സ് വിഭാഗത്തില്‍ മൗണ്ട് ബഥനി മൈലപ്ര ഒന്നാം സ്ഥാനവും സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസ് മൈലപ്ര രണ്ടാം സ്ഥാനവും നേടി. ഗൈഡ്സ് വിഭാഗത്തില്‍ മൗണ്ട് ബഥനി ഇഎച്ച്എസ്എസ് മൈലപ്ര ഒന്നാം സ്ഥാനവും റോഡ്ഡേല്‍ സ്കൂള്‍ ചന്ദനപ്പള്ളി രണ്ടാംസ്ഥാനവും നേടി. സിവില്‍ ഡിഫന്‍സ് വിഭാഗത്തില്‍ സിവില്‍ ഡിഫന്‍സ് പത്തനംതിട്ട ഒന്നാം സ്ഥാനം നേടി. ബാന്‍ഡ് വിഭാഗത്തില്‍ മേരി മാതാ പബ്ലിക് സ്കൂള്‍ പത്തനംതിട്ട ഒന്നാംസ്ഥാനവും ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വടശേരിക്കര രണ്ടാംസ്ഥാനവും നേടി. ഡിസ്പ്ലേ വിഭാഗത്തില്‍ അമൃത ബോയ്സ് എച്ച്എസ് പറക്കോട് ഒന്നാം സ്ഥാനം നേടി.