തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് കല്ലമ്പലം നാവായികുളത്താണ് സംഭവം. കല്ലമ്പലം പ്ലാച്ചിവെട്ടം സ്വദേശിയായ രഞ്ജിത്താണ് (32) ആണ് മരിച്ചത് കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന നടത്തിയ തെരച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്. വെള്ളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും മരിച്ച നിലയിലായിരുന്നു.
സംസ്ഥാനത്ത് ഇന്ന് മലപ്പുറത്തും തിരുവനന്തപുരത്തുമായി മുങ്ങി മരണങ്ങളിലായി ആറുപേരാണ് മരിച്ചത്. തിരുവന്തപുരം വെള്ളായണി കായലില്‍ കുളിക്കുന്നതിനിടെ മൂന്നു വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങളും മുങ്ങി മരിച്ചു. ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറുവൻ പുഴയുടെ കടവിലാണ് അപകടമുണ്ടായത്. ഈ രണ്ട് സംഭവങ്ങള്‍ക്കും പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും മറ്റൊരു ദുരന്തം കൂടിയുണ്ടായത്.