പുതുവല്‍സരാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന നിര്‍ദ്ദേശവുമായി പത്തനംതിട്ട ഡി.എം.ഒ; വിദേശത്തു നിന്നെത്തുന്ന എല്ലാവരും ജാഗ്രത പാലിക്കണം

പത്തനംതിട്ട: മിക്രോണ്‍ വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതുവല്‍സരാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം.പൊതു സ്ഥലങ്ങളിലോ, പൊതു ചടങ്ങുകളിലോ പങ്കെടുക്കുമ്പോള്‍ ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കാനും, സുരക്ഷിതമായ അകലം പാലിക്കാനും ശ്രദ്ധിക്കണം.
കോവിഡ് രോഗവ്യാപനം തടയുന്നതിനും, കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനും 18 വയസിനു മുകളിലുളള എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണം. ജില്ലയില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 100 ശതമാനമാണെങ്കിലും 87 ശതമാനം ആള്‍ക്കാര്‍ക്ക് മാത്രമേ രണ്ടാം ഡോസ് എടുത്തിട്ടുളളൂ.ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയും വാക്‌സിന്‍ എടുക്കാനുളളവര്‍ അടുത്തുളള വാക്‌സിനേഷന്‍ കേന്ദ്രത്തിലത്തി വാക്‌സിന്‍ സ്വീകരിക്കണം.

Advertisements

ജില്ലയില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 100 ശതമാനമാണെങ്കിലും 87 ശതമാനം ആള്‍ക്കാര്‍ക്ക് മാത്രമേ രണ്ടാം ഡോസ് എടുത്തിട്ടുളളൂ.ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയും വാക്‌സിന്‍ എടുക്കാനുളളവര്‍ അടുത്തുളള വാക്‌സിനേഷന്‍ കേന്ദ്രത്തിലത്തി വാക്‌സിന്‍ സ്വീകരിക്കണം. വ്യാപന സാധ്യത കൂടുതലുളള വൈറസായതിനാല്‍ കൂടുതല്‍ കരുതലും ജാഗ്രതയും ആവശ്യമാണ്.
പത്തനംതിട്ട ജില്ലക്കാരായ 720 പേരാണ് ഇതുവരെ ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയിട്ടുളളത്.ഇതില്‍ 199 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഒമിക്രോണ്‍ പോസിറ്റീവായ ഒരാളാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുളളതിനാല്‍ വിദേശത്തു നിന്നെത്തുന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു.

Hot Topics

Related Articles