“ഉത്തരാഖണ്ഡ് മദ്രസകളില്‍ ശ്രീരാമൻ്റെ കഥ സിലബസിൻ്റെ ഭാഗമാക്കും” ; വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ്

ഉത്തരഖണ്ഡ് : ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന മദ്രസകളില്‍ ശ്രീരാമൻ്റെ കഥ സിലബസിൻ്റെ ഭാഗമാക്കാൻ നീക്കം. ഈ വർഷം മാർച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസിനെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യ ടുഡേ, ഡെക്കാൺ ഹെറാൾഡ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയുന്നു.

Advertisements

ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോർഡിൻ്റെ മാർഗനിർദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നവീകരിച്ച സിലബസ് ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മദ്രസകളില്‍ മാർച്ച്‌ മുതല്‍ അവതരിപ്പിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഹമ്മദ് നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമൻ്റെ ജീവിതകഥ മദ്രസയിലെ വിദ്യാർഥികളെ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമൻ പ്രതിനിധീകരിക്കുന്ന മൂല്യങ്ങള്‍ അവരുടെ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവരും പിന്തുടരേണ്ടതാണ്. ഡോ. എപിജെ അബ്ദുല്‍ കലാമിൻ്റെ പേരില്‍ ആരംഭിക്കുന്ന ആധുനിക മദ്രസകളിലാണ് എൻസിഇആർടി സിലബസ് പഠിപ്പിക്കുക. ഉത്തരാഖണ്ഡില്‍ വഖഫ് ബോർഡിന് 117 മദ്രസകളുണ്ട്. ബാക്കിയുള്ള 415 മദ്രസകള്‍ മദ്രസ ബോർഡിന് കീഴിലാണ് വരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.