പത്തനംതിട്ട കുലശേഖരപേട്ട യിലെ യുവാവിന്റെ കൊലപാതകം; രണ്ട് സുഹൃത്തുക്കളടക്കം നാല് പേര്‍ കസ്റ്റഡിയിലെന്ന് സൂചന; മൃതദേഹം കണ്ടെത്തിയ ഷെഡില്‍ രാത്രികാലങ്ങളില്‍ മദ്യപസംഘത്തിന്റെ ശല്യമുണ്ടായിരുന്നതായി നാട്ടുകാര്‍

പത്തനംതിട്ട: കുലശേഖരപേട്ട യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുലശേഖരപേട്ട അലങ്കാരത്ത് പരേതനായ അഹമ്മദിന്റെ മകന്‍ റഹമത്തുള്ള (സഞ്ജു – 43)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ അറബിക് കോളജ് റോഡില്‍ ഷെഡിനുള്ളിലാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ മുറിവേറ്റ നിലയിലായതിനാല്‍ കൊലപാതകമാകാമെന്നാണ് പ്രാഥമിക നിഗമനം.

Advertisements

സംഭവവുമായി ബന്ധപ്പെട്ട് കുലശേഖരപേട്ട സ്വദേശികളായ മധു, ശിഹാബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. മരിച്ച റഹ്‌മത്തുള്ള യുടെ സുഹൃത്തുക്കള്‍ ആണ് ഇവര്‍. തിങ്കളാഴ്ച രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു. സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് പുറമേ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പരിസരത്തെ ഹോട്ടലിലെ ജോലിക്കാരാണ് ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൃതദേഹം കണ്ട ഷെഡില്‍ രാത്രികാലങ്ങളില്‍ ചിലര്‍ ഒത്തുകൂടി മദ്യപിക്കുന്നത് പതിവായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. സംഭവത്തില്‍ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Hot Topics

Related Articles