തിരുവല്ല :
കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ്റായി എൽ ഡി എഫ് ലെ അനുരാധാ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു.
എൽ ഡി എഫ് പ്രതിനിധിയായ അനുരാധയ്ക്ക് എട്ടു വോട്ടും യു ഡി എഫ് സ്ഥാനാർഥി ജോ ഇലഞ്ഞിമൂട്ടിൽ, ബി ജെ പി സ്ഥാനാർഥി ടി പ്രവീൺകുമാർ എന്നിവർക്ക് 3 വോട്ട് വീതവും ലഭിച്ചു.
സിപിഎം ലോക്കൽ കമ്മിറ്റിയംഗവും,
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ തിരുവല്ല ഏരിയകമ്മിറ്റി പ്രസിഡൻ്റുമാണ് അനുരാധാ സുരേഷ്. സിപിഎം ധാരണപ്രകാരം കെ ജി സഞ്ചു രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
Advertisements