തിരുവല്ല: എകെപിസിടിഎ സംസ്ഥാന സമ്മേളനം
മാർച്ച് 8,9,10 തീയതികളിൽ തിരുവല്ലയിൽ നടക്കും.15 വർഷങ്ങൾക്ക് ശേഷം വീണ്ടും വന്നെത്തുന്ന സമ്മേളനത്തിൻ്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ശനിയാഴ്ച വൈകിട്ട് തിരുവല്ല ഗവൺമെൻ്റ് എംപ്ലോയീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. എകെപിസിടിഎ സംസ്ഥാന പ്രസിഡൻ്റ് ഡോ. കെ ബിജുകുമാർ അധ്യക്ഷനായി. അഡ്വ. മാത്യു ടി തോമസ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.
എകെപിസിടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി പത്മനാഭൻ, സംസ്ഥാന സെക്രട്ടറി ഡോ. എ യു അരുൺ, ജില്ലാ പ്രസിഡൻ്റ് ഡോ. പി സി ലതാകുമാരി, സെക്രട്ടറി റെയ്സൺ സാം രാജു, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. ആർ സനൽകുമാർ, തിരുവല്ല ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ, എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ് കുമാർ, ജില്ലാ സെക്രട്ടറി ആർ പ്രവീൺ, കെജിഒഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ് സുമ, എഫ് എസ്ഇടിഒ ജില്ലാ സെക്രട്ടറി അനീഷ് കുമാർ, കെഎസ്ടിഎ സംസ്ഥാന കമ്മറ്റി അംഗം സി ബിന്ദു, എസ് എഫ് ഐ ജില്ലാ സെക്രട്ടറി കെ എസ് അമൽ, കെഎൻടിഇഒ സംസ്ഥാന വൈസ് പ്രസിഡൻ്റ് സജി തോമസ്, സംസ്ഥാന കമ്മിറ്റി അംഗം ഡോ. എസ് കെ മഹേഷ്, വിവേക് ജേക്കബ്ബ് എബ്രഹാം, ജില്ലാ ട്രഷറർ ഡോ. ഇന്ദു സി നായർ എന്നിവർ സംസാരിച്ചു.