പത്തനംതിട്ട :കേരള സ്റ്റേറ്റ് ടെയിലേഴ്സ് അസ്സോസിയേഷൻ 37 -മത് പത്തനംതിട്ട ജില്ലാ കൺവെൻഷൻ മൈലപ്ര സാം ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ജില്ലാ പ്രസിഡന്റ് റ്റി പി സാമുവേലിൻറെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ എൻ ദേവരാജൻ ഉത്ഘാടനം ചെയ്തു. അംഗങ്ങൾക്കുള്ള റിട്ടയമെന്റ് പെൻഷൻ ,ചികിത്സ സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യനുള്ള നടപടികൾ ക്ഷേമനിധി ബോർഡ്സ്വീകരിക്കണമെന്ന്
അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻ ദാസ് , ജില്ലാ സെക്രട്ടറി എം എസ് രാജശേഖരകുറുപ്പ് ,ട്രഷറാർ പി റ്റി ശിവൻകുട്ടി , ജോയിൻറ് സെക്രട്ടറിമാരായ പി എ പരമേശ്വരൻ ,ജയ കെ കെ എന്നിവർ സംസാരിച്ചു .ചടങ്ങിൽ എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കുനേടിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും ,മുതിർന്ന തയ്യൽ തൊഴിലാളി സുഹൃത്തുക്കളെ ആദരിക്കുകയും ചെയ്തു.
പുതിയ ഭാരവാഹകൾ :
ജില്ലാ പ്രസിഡന്റ് റ്റി പി സാമുവേൽ ,സെക്രട്ടറി എം എസ് രാജശേഖരകുറുപ്പ് ,ട്രഷറാർ കെ ജെ ചാണ്ടി ,ജോയിൻറ് സെക്രട്ടറിമാരായി പി എ പരമേശ്വരൻ ,ജയ കെ കെ, വൈസ് പ്രസിഡന്റ സുബ്രന്മണ്യയൻ, 21 ജില്ലാ കമ്മറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു .